Top

സീതത്തോട് സർവീസ് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ്

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കുമാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകിയത്.

27 Sep 2021 3:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സീതത്തോട് സർവീസ് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ്
X

പത്തനംതിട്ട സീതത്തോട് സർവീസ് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബാങ്കിന്റെ സ്വത്തിനും, ഡയറക്ടർ ബോർഡ് മെമ്പർമാർ, ജീവനക്കാർ, ഇടപാടുകാർ എന്നിവരുടെ ജീവനും സംരക്ഷണം നൽകാനാണ് നിർദ്ദേശം. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കുമാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകിയത്.

ബാങ്കുമായി ബന്ധപ്പെട്ട് 1.62 കോടി രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തിയതിനേത്തുടർന്ന് ബാങ്ക് സെക്രട്ടറിയെ സസ്പെന്റ് ചെയ്തിരുന്നു. തുടർന്ന് കോൺഗ്രസും ബിജെപിയും സമരം നടത്തുകയും ചെയ്തിരുന്നു. സമരങ്ങൾ മൂലം ബാങ്കിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതായി കാണിച്ച് ബാങ്ക് പ്രസിഡന്റാണ് ഹൈക്കോടതിയെ സമീപിച്ചത്. ബാങ്കിന് വേണ്ടി അഡ്വക്കേറ്റ് ഉണ്ണി സെബാസ്റ്റ്യന്‍ കാപ്പന്‍ ഹാജരായി.

അതേസമയം, സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കഴിഞ്ഞ ദിവസം സിപിഐഎം തീരുമാനിച്ചിരുന്നു. താൻ സെക്രട്ടറിയായിരുന്ന കാലത്തല്ല ബാങ്കിൽ ക്രമക്കേട് നടന്നതെന്ന് ചൂണ്ടിക്കാട്ടി സസ്പെൻഷനിലായ ബാങ്ക് സെക്രട്ടറി കെ യു ജോസ് പാർട്ടിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതി പുറത്തുവന്നതോടെയായിരുന്നു തീരുമാനം. ഈ പരാതിയില്‍ എംഎൽഎ കെ യു ജെനീഷ് കുമാറിനും മറ്റ് സിപിഐഎം നേതാക്കൾക്കും ക്രമക്കേടിൽ പങ്കുണ്ടെന്നാണ് കെ യു ജോസ് ആരോപിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് അന്വേഷണത്തിന് നിർദേശിച്ചത്. പാർട്ടി സമ്മേളനങ്ങൾ കഴിഞ്ഞ് പ്രത്യേക കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തുമെന്നായിരുന്നു തീരുമാനം.

ഉത്തരവ്:




Popular Stories

    Next Story