Top

'അമ്മ മതം മാറി, റിം​ഗ് ടോൺ പോലും ക്രിസ്ത്യൻ ഭക്തി​ഗാനമെന്ന് ബിജെപി എംഎൽഎ'; നിയമം നിർമ്മിക്കുമെന്ന് ആഭ്യന്തരമന്ത്രി

തന്റെ മാതാവ് ക്രിസ്തു മതത്തിലേക്ക് മാറിയെന്ന് വെളിപ്പെടുത്തിയ എംഎൽഎ ഗൂലിഹട്ടി ശേഖർ ഹിന്ദുമത വിശ്വാസികളായ 20000 ത്തോളം പേരെ മതം മാറ്റിയെന്നും ആരോപിച്ചിരുന്നു.

21 Sep 2021 4:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമ്മ മതം മാറി, റിം​ഗ് ടോൺ പോലും ക്രിസ്ത്യൻ ഭക്തി​ഗാനമെന്ന് ബിജെപി എംഎൽഎ; നിയമം നിർമ്മിക്കുമെന്ന് ആഭ്യന്തരമന്ത്രി
X

ബംഗളൂരു: കർണാടകയിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നേക്കും. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇത് സംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. നിയമം കൊണ്ടുവരുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും ഇത് സംബന്ധിച്ച് കാര്യങ്ങൾ ദ്രുത​ഗതിയിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എം.എൽ.എ ഗൂലിഹട്ടി ശേഖർ നേരത്തെ മതപരിവർത്തന നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവെയാണ് കർണാടക ആഭ്യന്തര നിർണായ നീക്കം സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്.

തന്റെ മാതാവ് ക്രിസ്തു മതത്തിലേക്ക് മാറിയെന്ന് വെളിപ്പെടുത്തിയ എംഎൽഎ ഗൂലിഹട്ടി ശേഖർ ഹിന്ദുമത വിശ്വാസികളായ 20000 ത്തോളം പേരെ മതം മാറ്റിയെന്നും ആരോപിച്ചിരുന്നു. അമ്മയുടെ മൊബൈലിലെ റിം​ഗ് ടോൺ പോലും ക്രിസ്തീയ ഭക്തി​ഗാനമാണെന്നും അമ്മയോട് അവർ കുങ്കുമം ധരിക്കരുതെന്ന് നിർദേശിച്ചുവെന്നും എംഎൽഎ പറഞ്ഞു. ഈ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ നിരവധി ബിജെപി നേതാക്കൾ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തുവന്നു.

മുൻ സ്പീക്കർ കെ.ജി ബൊപ്പയ്യ, നാഗ്താൻ എംഎൽഎ ദേവാനന്ദ് എന്നിവരും കർണാടകയിൽ മതപരിവർത്തനം വർദ്ധിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ക്രിസ്ത്യൻ മിഷനറിമാരാണ് മതപരിവർത്തനത്തിന് പിന്നിലെന്നാണ് മിക്കവരുടെയും ആരോപണം. ഹൊസദുർഗ മണ്ഡലത്തിൽ വ്യാപകമായി മതപരിവർത്തനം നടത്തുന്നതായിട്ടാണ് എം.എൽ.എ ശേഖർ ആരോപിച്ചത്.

Popular Stories

    Next Story