Top

ഇന്ത്യയില്‍ നിന്ന് വിദഗ്ദ തൊഴിലാളികളെ സ്വീകരിക്കാന്‍ ജപ്പാന്‍; ധാരണാപത്രത്തില്‍ ഒപ്പിട്ട് പ്രധാനമന്ത്രി

14 മേഖലകളില്‍ വൈദഗ്ധ്യമുള്ളവര്‍ക്കാണ് ജപ്പാനില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുക.

27 Sep 2021 3:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയില്‍ നിന്ന് വിദഗ്ദ തൊഴിലാളികളെ സ്വീകരിക്കാന്‍ ജപ്പാന്‍; ധാരണാപത്രത്തില്‍ ഒപ്പിട്ട് പ്രധാനമന്ത്രി
X

ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ തൊഴിലാളികള്‍ക്ക് ജപ്പാനില്‍ തൊഴിലവസരങ്ങള്‍. വിദഗ്‌ധ തൊഴിലാളികളെ സ്വീകരിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ധാരണാപത്രത്തില്‍ ഇന്ത്യയും ജപ്പാനും ഒപ്പിട്ടു. ധാരണ പ്രകാരം 2022 ആദ്യം തന്നെ നടപടികള്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ ജപ്പാന്‍ പ്രധാനമന്ത്രി സൂഗെ ഉറപ്പു നല്‍കി.

ഹോം നഴ്‌സുമാര്‍, നിര്‍മ്മാണ തൊഴിലാളികള്‍ തുടങ്ങി കൃഷി, മല്‍സ്യബന്ധനം, വ്യോമയാനം എന്നിങ്ങനെ 14 മേഖലകളില്‍ വൈദഗ്ധ്യമുള്ളവര്‍ക്കാണ് ജപ്പാനില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുക.

വിദഗ്ധതൊഴിലാളികള്‍ക്ക് 2019-ല്‍ ജപ്പാന്‍ ആരംഭിച്ച എസ്എസ്‌ഡബ്ല്യൂ (SSW ) വീസയാണ് അനുവദിക്കുക. വിദഗ്ദ്ധതൊഴിലാളികള്‍ക്ക് അഞ്ചുവര്‍ഷത്തേക്കാണ് ഈ വീസ ലഭിക്കുക. 2017ല്‍ ആരംഭിച്ച ടെക്‌നിക്കല്‍ ഇന്‍റേണ്‍ ട്രെയിനിങ് പ്രോഗാം പൂര്‍ത്തിയാക്കുന്നവര്‍ക്കും SSW ' വീസയ്ക്ക് അപേക്ഷിക്കാം.

ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായിരിക്കെ എസ്എസ്‌ഡബ്ലൂ വീസകള്‍ അവതരിപ്പിക്കുന്നതിന് മുന്‍കയ്യെടുത്ത വ്യക്തിയാണ് യോഷിഹിഡെ സൂഗ എന്നത് കൂടുതല്‍ പ്രതീക്ഷയേകുന്നതാണെന്നും ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ വഴിതെളിച്ചെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

ജപ്പാനില്‍ തൊഴിലവസരങ്ങള്‍ തേടുന്നവര്‍ക്ക് ജാപ്പനീസ് ഭാഷയും സംസ്ക്കാരവും പഠിക്കേണ്ടതുണ്ട്. അതിനുള്ള പരിശീലനവും പരീക്ഷകളും അടുത്തവര്‍ഷമാദ്യം ആരംഭിക്കുമെന്ന് പ്രധാനമന്ത്രിതലത്തിൽ തന്നെ തീരുമാനമായത് പരിപാടിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതായും വി മുരളീധരന്‍ ചൂണ്ടിക്കാട്ടി.

Popular Stories

    Next Story