Top

കാബൂളില്‍ വിണ്ടും ഭീകരാക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

അടുത്ത 24 -36 മണിക്കൂറിനുള്ളില്‍ കാബുളില്‍ വീണ്ടുമൊരു ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

29 Aug 2021 1:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാബൂളില്‍ വിണ്ടും ഭീകരാക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്
X

അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ നടപടികള്‍ ഏകോപിപ്പിക്കുന്ന കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. വരുന്ന മുപ്പത്തിയാറ് മണിക്കൂറിനുള്ളില്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വീണ്ടും ആക്രമം അരങ്ങേറുമെന്നാണ് യുഎസ് മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമത്തിന് പിന്നാലെ നടത്തിയ അഭിസംബോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് വ്യാഴാഴ്ച നടന്ന ചാവേര്‍ ബോംബാക്രമണത്തിന് പ്രതികാരമായി അഫ്ഗാനിസ്ഥാനിലെ ഐഎസ്‌ഐഎല്‍ (ഐഎസ്‌ഐഎസ്) ഗ്രൂപ്പിനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. പിന്നാലെയാണ് നിലവിലെ സ്ഥിതി 'വളരെ അപകടകരമാണെന്ന്' മുന്നറിയിപ്പ് നല്‍കുകയും ചെയ്തത്.

അടുത്ത 24 -36 മണിക്കൂറിനുള്ളില്‍ കാബുളില്‍ വീണ്ടുമൊരു ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു നടപടി തടയുന്നതിന് മുന്‍ഗണന നല്‍കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാബൂള്‍ വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 13 യുഎസ് സൈനികര്‍ ഉള്‍പ്പെടെ 175 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അഫ്ഗാനില്‍ യുഎസ് സൈന്യം ആക്രമണം നടത്തിയത്. ഐഎസ് ശക്തി കേന്ദ്രങ്ങളിലായിരുന്നു യുഎസ് ഡ്രോണ്‍ ആക്രമണം. ആക്രമണം നടത്തിയതായി യുഎസ് പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ജോ ബൈഡന്റ് പ്രതികരണം.

കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായി ആക്രമണം സ്ഥിരീകരിച്ച് കൊണ്ട് പെന്റഗണ്‍ വ്യക്തമാക്കി. അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലായിരുന്നു യുഎസ് വ്യോമാക്രമണം. 'അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് യുഎസ് ഡ്രോണ്‍ ഉപയോഗിച്ച വ്യോമാക്രമണം നടത്തിയത്്. കാബുള്‍ ആക്രമണത്തിന്റെ സുത്രധാരനെ തങ്ങള്‍ കൊന്നതായാണ് പ്രാഥമിക സൂചനകള്‍'. എന്ന് ആക്രമണത്തിന് പിന്നാലെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പ്രസ്താവനയില്‍ പറഞ്ഞു. യുഎസ് ആക്രമണത്തില്‍ 'സാധാരണക്കാര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Next Story