Top

രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് ക്വാറന്റീന്‍ വേണ്ട; പുതിയ നയവുമായി ബ്രിട്ടന്‍, ഇന്ത്യക്ക് ആശ്വാസം

ബ്രിട്ടന്‍ അംഗീകരിച്ച വാക്‌സീനുകളോ കൊവിഷീല്‍ഡോ രണ്ടു ഡോസ് എടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല.

8 Oct 2021 1:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് ക്വാറന്റീന്‍ വേണ്ട; പുതിയ നയവുമായി ബ്രിട്ടന്‍, ഇന്ത്യക്ക് ആശ്വാസം
X

രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് ക്വാറന്റീന്‍ വേണമെന്ന നിബന്ധന ഒഴിവാക്കി ബ്രിട്ടന്‍. ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ രണ്ട് ഡോസ് എടുത്തവരാണെങ്കിലും ക്വാറന്റീനില്‍ പോവണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. തിങ്കളാഴ്ച മുതല്‍ ബ്രിട്ടന്‍ അംഗീകരിച്ച വാക്‌സീനുകളോ കൊവിഷീല്‍ഡോ രണ്ടു ഡോസ് എടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല.

കൊവിഷീല്‍ഡ് ബ്രിട്ടന്‍ അംഗീകരിച്ചിരുന്നെങ്കിലും ഇന്ത്യയുടെ സര്‍ട്ടിഫിക്കേഷന്‍ രീതി അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇന്ത്യയിലുളള ബ്രിട്ടന്‍ പൗരന്മാര്‍ക്ക് ഇന്ത്യയും ക്വാറന്റീന്‍ ഏര്‍പ്പെടുത്തി. ഇന്ത്യയുള്‍പ്പെടെ 37 രാജ്യങ്ങളുടെ കൂടി നിയന്ത്രണം ബ്രിട്ടന്‍ പിന്‍വലിച്ചിട്ടുണ്ട്. അതേ സമയം കൊവാക്‌സീന്‍ എടുത്തവര്‍ക്ക് ക്വാറന്റീനില്‍ പോവേണ്ടിവരും.

Next Story