Top

ഇന്ത്യയില്‍ നിന്ന് വാക്സിനെടുക്കാത്തവർക്കും ദുബായിലേക്ക് മടങ്ങാം; മാർഗനിർദേശം പുതുക്കി

ഫ്‌ളൈ ദുബായ്, എമിറേറ്റ്‌സ്, എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനകമ്പനികള്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

9 Aug 2021 2:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയില്‍ നിന്ന് വാക്സിനെടുക്കാത്തവർക്കും ദുബായിലേക്ക് മടങ്ങാം; മാർഗനിർദേശം പുതുക്കി
X

ഇന്ത്യയില്‍ നിന്ന് വാക്‌സിനെടുക്കാത്ത ദുബായ് വിസക്കാര്‍ക്കും മടങ്ങിയെത്താമെന്ന് വിവിധ വിമാനകമ്പനികള്‍. ഇതുമായി ബന്ധപ്പെട്ട് ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശം വിവിധ വിമാനകമ്പനികള്‍ പുതുക്കി. വാക്‌സിനേഷനെ കുറിച്ച് പുതിയ അറിയിപ്പില്‍ പരാമര്‍ശമില്ല. ഫ്‌ളൈ ദുബായ്, എമിറേറ്റ്‌സ്, എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനകമ്പനികള്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

നേരത്തെ
ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസും എടുത്ത് 14 ദിവസം കഴിഞ്ഞവര്‍ ദുബായിലേക്ക് മടങ്ങാമെന്നായിരുന്നു ഫ്ലൈ ദുബായ് അറിയിച്ചിരുന്നത്. ഈ അറിയിപ്പിലാണ് മാറ്റം. താമസ വിസക്കാര്‍ക്ക് ജിഡിആര്‍എഫ്എയുടെ അനുമതിയോടെ ദുബായിലേക്ക് മടങ്ങിയെത്താം. ജിഡിആര്‍എഫ്എ അനുമതിയുടെ പ്രിന്‍ഡ് ഔട്ട് കൈവശം വയ്ക്കണം.

അതേസമയം, കൊവിഡ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നു ദുബായിലേക്ക് മടങ്ങാമെന്ന് ഇന്ന് പുറത്തുവിട്ട കുറിപ്പില്‍ വിസ്താര വിമാനക്കമ്പനി വ്യക്തമാക്കിയിരുന്നു. 48 മണിക്കൂറിനകമുള്ള കൊവിഡ് ആര്‍ടിപിസിആര്‍, റാപ്പിഡ് പരിശോധനാ ഫലം എന്നിവ ഉണ്ടായിരിക്കണമെന്നാണ് വിസ്താരയുടെ നിര്‍ദ്ദേശം. ദുബായിലെ താമസവിസക്കാര്‍ക്ക് മാത്രമായാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.





Popular Stories

    Next Story