കൂടിക്കാഴ്ചയ്ക്കിടെ ഉറങ്ങിപ്പോയി; ബൈഡനെ പരിഹസിച്ച് മുൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു
മാധ്യമങ്ങൾക്ക് മുമ്പിൽ ഉറങ്ങുന്ന ബൈഡനെ അനുകരികരിച്ച് കാണിക്കുകയാണ് നെതന്യാഹു ചെയ്തത്
20 Sep 2021 5:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎസ് പ്രസിഡന്റ് ജോ ബൈഡനെ പരിഹസിച്ച് മുൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റുമായുളള മീറ്റിംഗിൽ ബൈഡൻ ഇടയ്ക്ക് മയങ്ങിപ്പോയെന്ന് പറഞ്ഞാണ് പരിഹാസം. കഴിഞ്ഞ മാസം വൈറ്റ് ഹൗസിൽ വെച്ച് ബെന്നറ്റും ബൈഡനും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ബൈഡൻ മയങ്ങിപ്പോവുന്ന ഒരു വീഡിയോ വീഡിയോ പ്രചരിച്ചിരുന്നു. ഇത് സൂചിപ്പിച്ച് കൊണ്ടാണ് നെതന്യാഹുവിൻരെ പരിഹാസം. മാധ്യമങ്ങൾക്ക് മുമ്പിൽ ഉറങ്ങുന്ന ബൈഡനെ അനുകരികരിച്ച് കാണിക്കുകയാണ് നെതന്യാഹു ചെയ്തത്.
എന്നാൽ നേരത്തെ ബൈഡൻ ഉറങ്ങിപ്പോവുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഈ വീഡിയോ എഡിറ്റ് ചെയ്ത വ്യാജ വീഡിയോ ആണെന്ന് തെളിയിക്കപ്പെട്ടതാണ്. "മീറ്റിംഗിൽ ബൈഡൻ വളരെ ശ്രദ്ധാലുവായിരുന്നെന്നാണ് ഞാൻ കേട്ടത്. ഉറങ്ങുന്ന ഒരാളെ അനുകരിക്കുന്നതു പോലെ തലകുലുക്കിയാണ് അദ്ദേഹം സമ്മതമറിയിച്ചത്," നെതന്യാഹു വീഡിയോയിൽ പറയുന്നു.
വലതുപക്ഷ ലിക്യുഡ് പാർട്ടിയുടെ തലവനായ നെതന്യാഹു പ്രധാനമന്ത്രിയായിരിക്കെ ബൈഡനേക്കാൾ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായാണ് സൗഹൃദം സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ജൂൺ മാസത്തിലാണ് നെതന്യാഹുവിന് അധികാരം നഷ്ടമാവുകയും ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി നെഫ്താലി ബെന്നറ്റ് അധികാരമേൽക്കുകയും ചെയ്തത്. തെറ്റായ വീഡിയോ പങ്കുവെച്ച് ബൈഡനെ പരിഹസിച്ചതിനെതിരെ നെതന്യാഹുവിനെതിരെ വിമർശനവും ഉയരുന്നുണ്ട്. എന്നാൽ ബെഡനെ അല്ല ബെന്നറ്റിനെയാണ് നെതന്യാഹു പരിഹസിച്ചതെന്നാണ് ലിക്കുഡ് പാർട്ടി നൽകുന്ന വിശദീകരണം.