Top

വെറൈറ്റി വേണമെന്ന് യുവാവ്, കിം ജോങ് ഉന്നിന്റെ സ്റ്റൈലിൽ മുടി വെട്ടി ബാർബർ; ശേഷം, വീഡിയോ

13 Sep 2021 7:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെറൈറ്റി വേണമെന്ന് യുവാവ്, കിം ജോങ് ഉന്നിന്റെ സ്റ്റൈലിൽ മുടി വെട്ടി ബാർബർ; ശേഷം, വീഡിയോ
X

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങിന്റെ ഹെയർ സ്റ്റൈലും ലൈഫ് സ്റ്റൈലും സമൂഹമാധ്യമങ്ങളിലുൾപ്പെടെ പലപ്പോഴും ചർച്ചയാവാറുണ്ട്. ഇപ്പോൾ കിമ്മിന്റെ ഹെയർ സ്റ്റൈൽ വേണമെന്നാ​ഗ്രഹിച്ച ഒരാളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.


ഒരു വ്യത്യസ്തമായ ഹെയർ സ്റ്റൈൽ വേണമെന്നാണ് യുവാവ് ബാർബറോട് ആവശ്യപ്പെടുന്നത്. വെറൈറ്റിക്കായി സാക്ഷാൽ കിം ജോങ് ഉന്നിന്റെ ഹെയർ സ്റ്റൈലിൽ ബാർബർ മുടിവെട്ടി. തന്റെ പുതിയ ലുക്ക് കണ്ട് പൊട്ടിച്ചിരിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്. ബാർബറും ഇത് കണ്ട് ചിരിക്കുന്നു. മാസങ്ങൾക്ക് മുമ്പു നടന്ന ഈ സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലാവുകയാണ്.



അതേസമയം യഥാർത്ഥ കിമ്മിന്റെ ലുക്കിൽ അടുത്തിടെ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. നല്ല തടിയുണ്ടായിരുന്ന കിം ഇപ്പോൾ മെലിഞ്ഞതായാണ് ചിത്രങ്ങളിൽ നിന്നു വ്യക്തമാവുന്നത്.

കിമ്മിന്റെ ആരോഗ്യം കഴിഞ്ഞ വർഷങ്ങളിലായി രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. കടുത്ത പുകവലിക്കാരനായ കിം നന്നായി മദ്യവും കഴിക്കും. 37 കാരനായ കിം കഴിഞ്ഞ വര്‍ഷങ്ങളില്‍ വല്ലാതെ തടി വെച്ചത് ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു സ്ഥിരീകരണവും ഉത്തരകൊറിയയില്‍ നിന്നു വന്നിട്ടില്ല.

കഴിഞ്ഞ വര്‍ഷം കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന വാര്‍ത്തകള്‍ പുറത്തു വെന്നങ്കിലും ഇതു തെറ്റാണെന്ന് പിന്നീട് തെളിയുകയായിരുന്നു.

Next Story