Top

ആഭ്യന്തര സംഘര്‍ഷം മ്യാന്‍മറില്‍ പലായനം തുടരുന്നു; നഗരങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൈനികരും മാത്രം

ആക്രമത്തെ തുടര്‍ന്ന് ആയിരത്തില്‍പരം ആളുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

23 Sep 2021 6:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആഭ്യന്തര സംഘര്‍ഷം മ്യാന്‍മറില്‍ പലായനം തുടരുന്നു; നഗരങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൈനികരും മാത്രം
X

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത് ജനങ്ങള്‍. സൈന്യവും വിമതരും തമ്മിലുളള സംഘര്‍ഷത്തില്‍ ഏകദേശം 8000 ഗ്രാമവാസികളാണ് പലായനം ചെയ്തത്. താന്റ് ലാങ്, ചിന്‍ സ്‌റ്റേറ്റ് എന്നിവിടങ്ങളില്‍ നിരവധി വീടുകള്‍ തീയിട്ട് നശിപ്പിച്ചു.

ആക്രമത്തെ തുടര്‍ന്ന് ആയിരത്തില്‍പരം ആളുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഫെബ്രുവരിയിലാണ് സൈന്യം മ്യാന്‍മാറില്‍ അധികാരം പിടിച്ചെടുത്തത്. തുടക്കത്തില്‍ തന്നെ സൈനിക അട്ടിമറിക്കെതിരെ വിമതസ്വരം ഉയര്‍ന്നുവന്നിരുന്നു. വലിയ പ്രതിഷേധങ്ങളാണ് ജനങ്ങളുടെഭാഗത്ത് നിന്നുണ്ടായത്. ആക്രമത്തില്‍ താന്റ് ലാങില്‍ ഇരുപതോളം വീടുകള്‍ അഗ്നിക്കിരയായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൈന്യം വീടുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് ജനങ്ങള്‍ വീടൊഴിഞ്ഞ് പോകന്നതെന്ന് പലായനംചെയ്യുന്ന ആളുകളെ സഹായിക്കുന്ന സംഘടനയായ താന്റ് ലാങ് പ്ലേസ്‌മെന്റ് അഫയേഴ്‌സ് കമ്മിറ്റിയുടെ വാക്താവായ സലൈ ലിയാന്‍ പറഞ്ഞു.

വിമതഗ്രൂപ്പില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാരും, സൈന്യവും മാത്രമാണ് ഇപ്പോള്‍ മ്യാന്‍മര്‍ ടൗണുകളില്‍ താമസിക്കുന്നത്. ഏകദേശം 100 ശതമാനം ജനങ്ങളും അവിടുന്ന് പലായനം ചെയ്തിട്ടുണ്ട്. മ്യാന്‍മറില്‍ നിന്ന് ഏകദേശം 5500ലധികം ജനങ്ങള്‍ മിസോറാമിലെ രണ്ടു ജില്ലകളിലേക്ക് എത്തിയതായി വിമത സംഘത്തിന്റെ തലവന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ആഗസ്റ്റിലാണ് ജനറല്‍ മിന്‍ ഓങ് ഹ്ലിയാങ് സ്വയം പ്രധാനമന്ത്രിയായി പ്രഖ്യപിക്കുകയും മ്യാന്‍മറില്‍ അടിയന്തരാവസ്ഥ നീട്ടുമെന്ന് പറയുകയും ചെയ്തത്. ഫെബ്രുവരിയിലെ സൈനിക അട്ടിമറിക്കെതിരെ രാജ്യമൊട്ടാകെ പ്രകടനങ്ങള്‍ വ്യാപിച്ചു. സുരക്ഷാ സേനയുടെ ക്രൂരമായ അടിച്ചമര്‍ത്തലില്‍ ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 6,000 ത്തിലേറെ പേരെ തടവിലാക്കുകയും ചെയ്തുവെന്ന് രാഷ്ട്രീയ തടവുകാരെ സഹായിക്കുന്ന അസോസിയേഷന്‍ പറയുന്നു.

Next Story