Top

മൂന്ന് കുട്ടികള്‍ വരെയാകാം; തിരുത്തി ചെെന

2016-ലാണ് ചെെന രണ്ടുകുട്ടികളാകാമെന്ന തീരുമാനത്തിലേക്ക് ചുവടുമാറിയത്.

21 Aug 2021 4:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൂന്ന് കുട്ടികള്‍ വരെയാകാം; തിരുത്തി ചെെന
X

ജനസംഖ്യാനിയന്ത്രണമുണ്ടാക്കിയ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ പുതുക്കിയ 'ജനസംഖ്യ കുടുംബാസൂത്രണനിയമം' പാസാക്കി ചെെന. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗീകാരത്തോടെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി നിയമം പാസാക്കി. ദമ്പതിമാർക്ക് മൂന്നുകുട്ടികൾ വരെയാകാമെന്നാണ് പുതിയ നിയമപ്രകാരമുള്ള നിർദേശം.

ഇതോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ ഉണ്ടാകാനിടയുള്ള അധികബാധ്യതകൾ പരിഹരിക്കാൻ നികുതി, ഇൻഷുറൻസ്, തൊഴിൽ എന്നീ മേഖലകളിലും ആവശ്യമായ പിന്തുണ നല്‍കണമെന്ന് നിയമത്തില്‍ അനുശാസിക്കുന്നു. ചൈനീസ് സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ കഴിഞ്ഞമാസം പുറത്തുവിട്ട സെൻസസ് അനുസരിച്ച് 1.2 കോടി കുട്ടികളാണ് കഴിഞ്ഞവർഷം രാജ്യത്ത് ജനിച്ചത്. 1961-നുശേഷം രാജ്യത്തെ ജനസംഖ്യ ഏറ്റവുംകുറയുന്നത് കഴിഞ്ഞ വർഷമാണ്.

1980 മുതൽ ജനസംഖ്യാനിയന്ത്രണത്തിനായി അവതരിപ്പിച്ച 'ഒരുകുട്ടി' മതിയെന്ന നയത്തോടെ രാജ്യത്ത് ജനനനിരക്കിൽ വലിയ ഇടിവുവരികയും വയോജനങ്ങളുടെ നിരക്ക് കൂടുകയും ചെയ്തിരുന്നു. തുടർന്ന് 2016-ലാണ് ചെെന രണ്ടുകുട്ടികളാകാമെന്ന തീരുമാനത്തിലേക്ക് ചുവടുമാറിയത്. എന്നാല്‍ പ്രതിസന്ധി തുടർന്നതോടെയാണ് മുന്നുകുട്ടിവരെയാകാം എന്ന തിരുത്ത് വരുത്തിയിരിക്കുന്നത്.

Next Story