Top

അഷ്‌റഫ് ഗനിയും കുടുംബവും യുഎഇയില്‍; 'അഭയം നല്‍കിയത് മാനുഷിക പരിഗണന നല്‍കി'

വൈകുന്നേരത്തോടെയാണ് ഗനിയും കുടുംബവും യുഎഇയില്‍ എത്തിയതായി സ്ഥിരീകരിച്ചത്.

18 Aug 2021 2:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഷ്‌റഫ് ഗനിയും കുടുംബവും യുഎഇയില്‍; അഭയം നല്‍കിയത് മാനുഷിക പരിഗണന നല്‍കി
X

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തിന് തുടര്‍ന്ന് രാജ്യംവിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി യുഎഇയില്‍. മാനുഷികപരിഗണന നല്‍കിയാണ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതെന്ന് യുഎഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വൈകുന്നേരത്തോടെയാണ് ഗനിയും കുടുംബവും യുഎഇയില്‍ എത്തിയതായി സ്ഥിരീകരിച്ചത്.

ഞായറാഴ്ച താലിബാന്‍ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ഗനി തജിക്കിസ്താനിലേക്ക് രക്ഷപ്പെട്ടത്. പിന്നീട് ഗനി കുടുംബത്തോടൊപ്പം ഒമാനിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Popular Stories

    Next Story