Top

സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വ്യോമാക്രമണം; ഡ്രോണ്‍ ലക്ഷ്യത്തിലെത്തും മുന്‍പ് തകര്‍ത്ത് അറബ് സഖ്യസേന

ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന കണ്ടെത്തി തകര്‍ത്തു

3 Oct 2021 2:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വ്യോമാക്രമണം; ഡ്രോണ്‍ ലക്ഷ്യത്തിലെത്തും മുന്‍പ് തകര്‍ത്ത് അറബ് സഖ്യസേന
X

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് യെമനിലെ സായുധ വിമത സംഘമായ ഹൂതികളുടെ ആക്രമണം തുടരുന്നു. ഏറ്റവും ഒടുവില്‍ ഞായറാഴ്ച ജനവാസ മേഖലകളെ ലക്ഷ്യമാക്കി യെമനില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാ വിമാനം അയച്ചതായി സൗദിയിലെ ഔദോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം,ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന കണ്ടെത്തി തകര്‍ത്തു. ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് തുടരുമെന്നും അറബ് സഖ്യസേന അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയും സൗദിയിലെ ജിസാനില്‍ ഹൂതികള്‍ വ്യോമാക്രമണത്തിന് ശ്രമിച്ചിരുന്നു. ഈ ആക്രമണവും ഡ്രോണ്‍ തകര്‍ത്ത് അറബ് സഖ്യസേന തടഞ്ഞിരുന്നു.

ആക്രമണത്തില്‍ പ്രദേശവാസികള്‍ക്ക് പരിക്കേല്‍ക്കുകയോ ആളപയമുണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് ജിസാനിലെ ഡിഫന്‍സ് വക്താവ് ലഫ് ജനറല്‍ മുഹമ്മദ് അല്‍ഗാംദി അറിയിച്ചു. എന്നാല്‍ സഖ്യസേന തകര്‍ക്ക ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് അഹദ് മസാരിഹയിലെ വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായിരുന്നു.

Popular Stories

    Next Story