Top

ബിന്ദു അമ്മിണിയെ അപമാനിച്ച ബസ് ഡ്രൈവര്‍ക്ക് സ്വീകരണം നല്‍കി ഹിന്ദു സേവാ കേന്ദ്രം; മറുപടി

25 Sep 2021 12:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിന്ദു അമ്മിണിയെ അപമാനിച്ച ബസ് ഡ്രൈവര്‍ക്ക് സ്വീകരണം നല്‍കി ഹിന്ദു സേവാ കേന്ദ്രം; മറുപടി
X

ആക്ടിവിസ്റ്റും കോളേജ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ അപമാനിച്ച ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കും സ്വീകരണം നല്‍കി ഹിന്ദു സേവാ കേന്ദ്രം. കാവിപ്പട ചെറുവണ്ണൂര്‍ എന്ന ഫേസ്ബുക്ക് പേജ് വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 'ബിന്ദു അമ്മിണിയെ ബസ്സില്‍ നിന്ന് ഇറക്കിവിട്ട ഡ്രൈവര്‍ക്കും 'കണ്ടക്ടര്‍ക്കും കൊയിലാണ്ടി ഹിന്ദു സേവാകേന്ദ്രത്തിന്റെ അഭിനന്ദനം' എന്ന തലക്കെട്ടോടെയാണ് സ്വീകരണ പരിപാടി സംബന്ധിച്ച ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 'പാവം ഹിന്ദു സേവാ കേന്ദ്രം . അവരെ എന്നെ ഇറക്കി വിടുക അല്ല. ഇറങ്ങാൻ അനുവദിക്കാതെ ഇരിക്കുകയാണ് ചെയ്തത്. പിന്നെ ഇന്നും ഞാൻ ഈ ബസ്സിന്‌ തന്നെയാണ് രാത്രി 8 മണിയോടെ കൊയിലാണ്ടിയിൽ നിന്നും കയറി പൊയിൽക്കാവിൽ ഇറങ്ങിയത്. ഒരു പൊന്നാടാ വെയിസ്റ്റായല്ലോ. ഡ്രൈവറുടെയും മറ്റും പൊളിറ്റിക്സ് എല്ലാവർക്കും മനസ്സിലായിക്കാണുമല്ലോ' എന്ന് ബിന്ദു അമ്മിണി മറുപടിയും നല്‍കിയിട്ടുണ്ട്.

നേരത്തെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഐ.പി.സി 509 പ്രകാരം സ്ത്രീയെ വാക്കുകളിലൂടെ അപമാനിച്ചതിനാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ണൂർ-കോഴിക്കോട് റൂട്ടിലെ സയ്ൻ ബസിലെ ഡ്രൈവർക്കെതിരെയാണ് കേസ്. ശബരിമലയിൽ പോയതുമായി ബന്ധപ്പെട്ട പരാമർശവും പിന്നാലെ അസഭ്യവും പറഞ്ഞെന്നുമാണ് ബിന്ദു അമ്മിണിയുടെ പരാതി.

സംഭവത്തെക്കുറിച്ച് ബിന്ദു അമ്മിണി പറഞ്ഞത് ഇങ്ങനെ: സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രൊട്ടക്ഷൻ ഉത്തരവ് ഉള്ള ആളാണ് ഞാൻ. പക്ഷെ എന്ത് കാര്യം. ദളിത് ആയാൽ മറ്റൊരു നീതി. ഒരേ ഉത്തരവിൽ ഒരാൾക്ക് സംരക്ഷണം നൽകുന്ന കേരള പോലീസ്. എനിക്ക് സംരക്ഷണം നൽകാത്തതിന് കാരണം എന്റെ ദളിത് ഐഡന്റിറ്റി തന്നെ എന്ന് ഞാൻ കരുതുന്നതിൽ തെറ്റുണ്ടോ. കണ്ണൂർ കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ് ബുസുകാർ ഇതാദ്യമായി അല്ല എന്നോട് ഇങ്ങനെ ഒക്കെ പെരുമാറുന്നത്. ഞാൻ കയറിയത് കൊണ്ടു നിറയെ യാത്രക്കാർ ഉള്ള ബസ് trrip മുടക്കിയ അനുഭവം കോഴിക്കോട് നീന്നും ഉണ്ടായിട്ടുണ്ട്.


C


Next Story

Popular Stories