Top

ഗുജറാത്ത് തുറമുഖത്തെ മയക്കുമരുന്ന വേട്ട: പിടിയിലായ ദമ്പതികള്‍ക്ക് കണ്ടെയ്‌നറിനുള്ളില്‍ എന്തെന്ന് അറിവില്ല, വമ്പന്മാര്‍ കുടുങ്ങും

ഇവർ കള്ളക്കടത്ത് ഇടപാടിന്റെ ബിനാമികളാണെന്നാണ് മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

22 Sep 2021 4:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുജറാത്ത് തുറമുഖത്തെ മയക്കുമരുന്ന വേട്ട: പിടിയിലായ ദമ്പതികള്‍ക്ക് കണ്ടെയ്‌നറിനുള്ളില്‍ എന്തെന്ന് അറിവില്ല, വമ്പന്മാര്‍ കുടുങ്ങും
X

ഗുജറാത്തില്‍ അദാനി ഗ്രൂപ്പിന് കീഴിലുള്ള മുന്ദ്ര തുറമുഖത്ത് വന്‍തോതില്‍ മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദമ്പതികളുടെ മൊഴി പുറത്ത്. കണ്ടെയ്‌നറിന്റെ ഉള്ളിലെന്താണ് ഉണ്ടായിരുന്നതെന്ന് സംബന്ധിച്ച് അറിവില്ലായിരുന്നു എന്ന് പിടിയിലായവർ മൊഴി നല്‍കിയെന്ന് അന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. എന്‍ഡിടിവിയാണ് വിവരം റിപ്പോർട്ടുചെയ്തത്.

ഇവർ കള്ളക്കടത്ത് ഇടപാടിന്റെ ബിനാമികളാണെന്നാണ് മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കേസില്‍ ആന്ധ്രാ സ്വദേശികളും തമിഴ്നാട്ടില്‍ സ്ഥിരതാമസമാക്കിയവുമായ എം സുധാകര്‍, ഭാര്യ ദുര്‍ഗ വൈശാലി എന്നിവരുള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ പൗരന്മാരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയിരിക്കുന്നത്. ദമ്പതികള്‍ വിജയവാഡയില്‍ രജിസ്റ്റര്‍ ചെയ്ത ട്രേഡിംഗ് കമ്പനിയുടെ ഉടമകളാണ്. ഇവർക്കു പുറമെ മയക്കുമരുന്ന് ഇറക്കുമതി ചെയ്യാന്‍ ഉപയോഗിച്ച ഇറക്കുമതി കയറ്റുമതി കോഡ് (ഐഇസി) കൈവശം വച്ചയാളാണ് അറസ്റ്റിലായ ഇന്ത്യന്‍ പൗരന്‍.

ഇവർക്കുപുറമെ നാല് അഫ്ഗാന്‍ പൗരന്മാരും ഒരു ഉസ്‌ബെക്ക് പൗരനും അറസ്റ്റിലായിട്ടുണ്ട്. സെപ്റ്റംബര്‍ 13 ന് കണ്ടെയ്‌നറുകള്‍ പിടിച്ചെടുത്ത ശേഷം,ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ കൂടുതല്‍ കള്ളക്കടത്ത് മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലെ ഒരു ഗോഡൗണില്‍ നിന്ന് 16.1 കിലോഗ്രാം ഹെറോയിനും, ഉത്തര്‍പ്രദേശില്‍ നിന്ന് 10.2 കിലോഗ്രാം കൊക്കെയ്ന്‍ ആണെന്ന് സംശയിക്കുന്ന വസ്തുവും ഹെറോയിന്‍ ആണെന്ന് സംശയിക്കുന്ന 11 കിലോഗ്രാം വസ്തുവും, ലഭിച്ചതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ റിപേപോര്‍ട്ട് ചെയ്തു.

അതേസമയം, പോര്‍ട്ട് തങ്ങളുടേതാണെങ്കിലും ഷിപ്പ്മെന്റുകള്‍ പരിശോധിക്കാറില്ലെന്നാണ് 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ അദാനിയുടെ വിശദീകരണം.

''മയക്കുമരുന്നു വേട്ടയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. ഞങ്ങള്‍ തുറമുഖത്തിന്റെ നടപ്പിക്കുകാര്‍ മാത്രമാണ്. വരുന്ന ഷിപ്പ്മെന്റുകള്‍ പരിശോധിക്കാറില്ല. കാമ്പനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്നത് വ്യാജപ്രചരണങ്ങളാണ്. മയക്കുമരുന്നു പിടിച്ച ഡിആര്‍ഐ, കസ്റ്റംസ് സംഘത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.''- അദാനി ഗ്രൂപ്പ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് അദാനിയുടെ പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് സഹിതം രണ്ട് കണ്ടെയ്നറുകള്‍ ഡിആര്‍ഐ പിടിച്ചെടുത്തത്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ഇത് എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യ കണ്ടെയ്നറില്‍നിന്ന് 1999.579 കിലോഗ്രാം ഹെറോയിനും രണ്ടാമത്തെ കണ്ടെയ്നറില്‍ നിന്ന് 988.64 കിലോഗ്രാം ഹെറോയിനുമാണ് പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് മയക്കുമരുന്ന് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഡിആര്‍ഐ പരിശോധന നടത്തിയത്.

Popular Stories

    Next Story