Top

'അവനൊരു കുട്ടിയാണ്, ശ്വാസമെടുക്കാന്‍ അനുവദിക്കൂ'; ആര്യന്‍ ഖാന് വേണ്ടി സുനില്‍ ഷെട്ടി

3 Oct 2021 1:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവനൊരു കുട്ടിയാണ്, ശ്വാസമെടുക്കാന്‍ അനുവദിക്കൂ; ആര്യന്‍ ഖാന് വേണ്ടി സുനില്‍ ഷെട്ടി
X

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത താര പുത്രന്‍ ആര്യന്‍ ഖാന് പിന്തുണയുമായി ബോളിവുഡ് താരം സുനില്‍ ഷെട്ടി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ആര്യനെ ക്രൂശിക്കേണ്ടതില്ലെന്നും അവനൊരു കുട്ടിയാണെന്ന് പരിഗണന നല്‍കണമെന്നും സുനില്‍ ഷെട്ടി പറഞ്ഞു. അവനെ പരിഗണിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും സുനില്‍ ഷെട്ടി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

'റെയ്ഡ് ഉണ്ടാകുന്ന സമയത്ത് നിരവധി പേര്‍ അറസ്റ്റിലാകുന്നതൊക്കെ സ്വഭാവിക കാര്യമാണ്. അവന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നതൊക്കെയുള്ളത് നമ്മുടെ അനുമാനങ്ങള്‍ മാത്രമാണ്. അന്വേഷണം പുരോഗമിക്കുകയാണ്. അവന് ശ്വസമെടുക്കാനുള്ള അവസരം നല്‍കൂ. സിനിമാ മേഖലയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മീഡിയ അതിന് പിന്നാലെ കൂടും. പലതരത്തിലുള്ള അനുമാനങ്ങള്‍ ഉണ്ടാവും. സത്യസന്ധമായ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അതിന് മുന്‍പ് അവനെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്' സുനില്‍ ഷെട്ടി പറഞ്ഞു.

ആര്യന്‍ ഖാന്‍, അദ്ദേഹത്തിന്റെ അടുത്ത് സുഹൃത്തായ അര്‍ബാസ് മെര്‍ച്ചന്റ്, നടിയും മോഡലുമായ മുന്‍മുന്‍ ധമേച എന്നിങ്ങനെ മൂന്നുപേരെയാണ് നാര്‍കോട്ടിക് ബ്യൂറോ ഇപ്പോള്‍ അറസ്റ്റുചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

കേസില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മെര്‍ച്ചന്റ്, നുപുര്‍ സരിക, മുന്‍മുന്‍ ധമേച, ഇസ്മീത് സിംഗ്, മൊഹാക് ജസ്വാള്‍, വിക്രാത് ചോക്കര്‍, ഗോമിത് ചോപ്ര എന്നിവരെയാണ് എന്‍സിബി കസ്റ്റഡിയിലെടുത്തിരുന്നത്. കൂടുതല്‍ അറസ്റ്റ് അടുത്ത മണിക്കൂറുകളില്‍ ഉണ്ടാകുമെന്നാണ് വിവരം. നിലവില്‍ നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രൊപിക് സബ്സ്റ്റന്‍സ് ആക്ട് 1985 പ്രകാരം ഇവരുടെ മൊഴി റെക്കോഡ് ചെയ്തിരിക്കുന്നത്.

ഇതിനിടെ സിനിമാ ചിത്രീകരണത്തിനായി ഷാരൂഖ് ഇന്ന് നടത്താനിരുന്ന സ്പെയിൻ യാത്ര മാറ്റിവെച്ചേക്കുമെന്നാണ് സൂചന. ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുന്ന ചിത്രം പഥാനിലെ ​ഗാനരം​ഗത്തിന്റെ ഷൂട്ടിം​ഗിനായിട്ടായിരുന്നു ഷാരൂഖ് സ്പെയിനിലേക്ക് പോവാനിരുന്നത്.

ആര്യൻ കസ്റ്റഡിയിലായതിനു പിന്നാലെ അമ്മ ​ഗൗരി ഖാനും വിദേശ യാത്ര പിൻവലിച്ചിരിക്കുകയാണ്. ഇന്റീരിയർ ഡിസൈനിം​ഗ് പ്രൊജക്ടിന്റെ ഭാ​ഗമായി വരും ദിവസങ്ങളിൽ വിദേശ യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു ​ഗൗരി ഖാൻ. എന്നാൽ ആര്യനെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തതിൽ ആശങ്കയിലാണ് കുടുംബം.

Popular Stories

    Next Story