ആണ്‍സുഹൃത്ത് ചിത്രീകരിച്ച വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ കൂട്ടബലാത്സംഗം; 24 പേര് പിടിയില്‍
പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ തന്റെ സുഹൃത്തുക്കള്‍ക്ക് ഈ ദൃശ്യങ്ങള്‍ കൈമാറുകയുമായിരുന്നു.
23 Sep 2021 3:42 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് 24 പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ മാസങ്ങളോളം ബലാത്സംഗത്തിന് ഇരയാക്കിയത്. ഡോംമ്പിവാലിയിലെ മന്‍പട പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര് പങ്കാളികളാണെന്നാണ് വിവരം. നിലവില്‍ 24 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ തന്റെ സുഹൃത്തുക്കള്‍ക്ക് ഈ ദൃശ്യങ്ങള്‍ കൈമാറുകയുമായിരുന്നു. സമീപവാസികളായ 24 പേര്‍ക്ക് ഇത്തരത്തില്‍ ഈ വീഡിയോ കൈമാറി. ഇവര്‍ പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി. കഴിഞ്ഞ ജനുവരി മുതല്‍ സെപ്തംബര്‍ വരെ പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി.
അതിക്രമം തുടര്‍ന്നതോടെ വീട്ടുകാരെ വിവരമറിയിക്കുകയും പരാതി നല്‍കുകയുമായിരുന്നു. കൂട്ട ബലാത്സംഗ വകുപ്പുകള്‍, പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് സ്പെഷ്യല്‍ സെല്ലിന് നിയമിച്ചാണ് അന്വേഷണം നടത്തിയത്. പെണ്‍കുട്ടിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് 29 പേര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നതെന്ന് എസിപി ദത്താത്രെ കരാളെ പറഞ്ഞു. ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടന്നത്, ഇപ്പോള്‍ പിടിയിലായിരിക്കുന്ന 24 പേരും ഇയാളുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്.
- TAGS:
- rape
- Gangrape
- CHILD RAPE