കരിപ്പൂരില്‍ വന്‍ ലഹരി വേട്ട; 25 കോടി വിലവരുന്ന ഹെറോയിനുമായി വിദേശ വനിത പിടിയില്‍
കെനിയയിലെ നെയ്റോബിയില്‍ നിന്നാണ് കരിപ്പൂരില്‍ ഹെറോയിന്‍ എത്തിച്ചിരിക്കുന്നത്
22 Sep 2021 10:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: കരിപ്പുര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. അഞ്ച് കിലോ ഹെയ്റോയിനുമായി വിദേശ വനിത റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായി. ആഫ്രിക്കന്‍ വംശജയായ യുവതിയാണ് പിടിയിലായിരിക്കുന്നത്. പ്രതിയുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിപണിയില്‍ 25 കോടിയോളം വിലവരുന്ന ഹെറോയിനാണ് പിടികൂടിയിരിക്കുന്നത്.
കെനിയയിലെ നെയ്റോബിയില്‍ നിന്നാണ് കരിപ്പൂരില്‍ ഹെറോയിന്‍ എത്തിച്ചിരിക്കുന്നത്. യുവതി ചോദ്യം ചെയ്തുവരികയാണ്. ആര്‍ക്ക് കൈമാറാനാണ് മയക്കുമരുന്ന എത്തിച്ചതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കും. കേരളത്തില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്.
Next Story