Top

അധിനിവേശ പലസ്തീനില്‍ അഞ്ച് പലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചു

ബിദ്ദുവിൽ നിന്നുള്ള മൂന്ന് പലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേല്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്.

26 Sep 2021 3:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അധിനിവേശ പലസ്തീനില്‍ അഞ്ച് പലസ്തീനികളെ  ഇസ്രായേൽ സൈന്യം വധിച്ചു
X

അധിനിവേശ പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി സെെന്യത്തിന്റെ വെടിയേറ്റ് നാല് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് പലസ്തീനികള്‍ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സേനയുടെ വക്താവ് അറിയിക്കുന്നത്.

വടക്ക് പടിഞ്ഞാറൻ ജറുസലേമിലെ ബിദ്ദു ഗ്രാമത്തിൽ നിന്നുള്ള അഹ്മദ് സഹ്‌റാൻ, മഹമൂദ് ഹമൈദാൻ, സക്കറിയ ബദ്‌വാൻ, ബുർക്കിൻ ഗ്രാമത്തിലെ 22 കാരനായ ഒസാമ സോബോ, 16 കാരനായ യൂസിഫ് സോബോ എന്നിവരാണ് മരണപ്പെട്ടതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഹ്ലായേൽ സ്ഥിരീകരിച്ചു.

ബിദ്ദുവിൽ നിന്നുള്ള മൂന്ന് പലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേല്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്. ഇബ്നു സീന ആശുപത്രിയിൽ വെച്ചാണ് ഒസാമ സോബോ മരണപ്പെട്ടതെന്നും മുഹമ്മദ് ഹ്ലായേൽ അൽ ജസീറയോട് പറഞ്ഞു.

ഏറ്റുമുട്ടലുകളിൽ രണ്ട് ഇസ്രായേൽ സൈനികർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും ഇവർ ആശുപത്രിയിലാണെന്നുമാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്യുന്നത്. ഹമാസ് പ്രവർത്തകരെ അറസ്റ്റു ചെയ്യുന്നതിനായാണ് സെെന്യം റെയ്ഡ് നടത്തിയതെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. അതേസമയം, കഴിഞ്ഞ റെയ്ഡിനിടെ നടന്ന ഏറ്റുമുട്ടലിലും ഇസ്രയേല്‍ സെെന്യത്തിന്റെ വെടിയേറ്റ് നാലു പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

Popular Stories

    Next Story