Top

ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

ഒറ്റപ്പാലം എല്‍എസ്എന്‍ കോൺവെൻ്റ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ് അഹല്യ

3 Oct 2021 4:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
X

പാലക്കാട് ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തി. പാലപ്പുറം സ്വദേശി രാധാകൃഷ്ണൻ്റെ മകൾ അഹല്യയെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനുള്ളിൽ നിന്നും പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസികളാണ് ഓടിയെത്തിയത്. ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒറ്റപ്പാലം എല്‍എസ്എന്‍ കോൺവെൻ്റ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ് അഹല്യ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Popular Stories

    Next Story