Top

പാലായിൽ ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തിൽ പിതാവ് ആസിഡൊഴിച്ചു

23 Sep 2021 12:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലായിൽ ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തിൽ പിതാവ് ആസിഡൊഴിച്ചു
X

കോട്ടയം: പാലായിൽ ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തിൽ പിതാവ് ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തും കുന്നേൽ ഷിനുവിന്റെ ദേഹത്താണ് അച്ഛൻ ഗോപാലകൃഷ്ണൻ ആസിഡ് ഒഴിച്ചത്. ഷിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമായി തുടരുകയാണ്. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുടുംബ കലഹമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. മകൻ ഷിനു സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടെന്നാണ് വിവരം. കൃത്യം നടന്ന സമയത്ത് സമാന രീതിയിൽ ഷിനു ​ഗോപാലകൃഷ്ണനുമായി വഴക്കടിച്ചു. പിന്നീട് ഉറങ്ങാൻ പോയ ഷിനുവിന്റെ ദേഹത്ത് ​ഗോപാലകൃഷ്ണൻ ആസിഡ് ഒഴിക്കുകയായിരുന്നു.

Popular Stories

    Next Story