Top

ബാങ്കിൽ നിന്ന് പണയ സ്വർണം മോഷ്ടിച്ച ജീവനക്കാരൻ മൂന്ന് വർഷത്തിനു ശേഷം പിടിയിൽ

13 Sep 2021 3:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാങ്കിൽ നിന്ന് പണയ സ്വർണം മോഷ്ടിച്ച ജീവനക്കാരൻ മൂന്ന് വർഷത്തിനു ശേഷം പിടിയിൽ
X

വടകര: വില്യാപ്പള്ളി കനറാ ബാങ്കിൽനിന്ന് മൂന്ന് വർഷം മുൻപ് പണയംവച്ച സ്വർണത്തിൽ നിന്ന് 52 പവൻ കാണാതായ സംഭവത്തിൽ പ്രതി പിടിയിൽ. ബാങ്കിൽ അപ്രൈസറായിരുന്ന മയ്യന്നൂർ കല്ലുപറമ്പത്ത് ശ്രീജിത്താണ് അറസ്റ്റിലായത്. 2019 മെയിലാണ് ഇയാൾ സ്വർണവുമായി മുങ്ങിയത്. എസ്.ഐ കെ.ബാബുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടർന്നെങ്കിലും പ്രതിയെകുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇന്നലെ ഇയാൾ വടകരയിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലിസ് പിടികൂടുകയായിരുന്നു. വടകര എസ്.ഐ എം. നിജീഷ് ,സി.പി.ഒമാരായ പി. പ്രദീപ് കുമാർ, വി.കെ ജിത്തു, പി.ടി സജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Popular Stories

    Next Story