Top

'വിളിപ്പിച്ചത് നന്നായി, രേഖകള്‍ കൈമാറിയിട്ടുണ്ട്, ബാക്കി ഇ.ഡി പറയും'; മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞാലിക്കുട്ടി

സാക്ഷിയെന്ന നിലയ്ക്കാണ് തന്നെ ഇ.ഡി വിളിപ്പിച്ചതെന്ന വാദത്തില്‍ കുഞ്ഞാലിക്കുട്ടി ഉറച്ചുനിന്നു

16 Sep 2021 2:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിളിപ്പിച്ചത് നന്നായി, രേഖകള്‍ കൈമാറിയിട്ടുണ്ട്, ബാക്കി ഇ.ഡി പറയും; മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞാലിക്കുട്ടി
X

ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്നര മണിക്കൂറാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തത്. ഇ.ഡി തന്നെ വിളിപ്പിച്ചത് നന്നായി എന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ചന്ദ്രികയുമായി ബന്ധപ്പെട്ട എല്ലാ ആശയകുഴപ്പവും പരിഹരിച്ചോയെന്ന് എനിക്ക് പറയാനാവില്ല. എന്നാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചു. ഇഡി വിളിപ്പിച്ചതില്‍ സന്തോഷമുണ്ട്. മഹത്തായ ചന്ദ്രിക പത്രത്തെക്കുറിച്ച് പലരും കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാക്ഷിയെന്ന നിലയ്ക്കാണ് തന്നെ ഇഡി വിളിപ്പിച്ചതെന്ന വാദത്തില്‍ കുഞ്ഞാലിക്കുട്ടി ഉറച്ചുനിന്നു. തന്നെ സാക്ഷിയെന്ന് നിലയ്ക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് ലീഗ് നേതാവ് വ്യക്തമാക്കി. ആവശ്യമുള്ള എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം തെളിയിക്കപ്പെടുന്നതിന് മുമ്പ് വിചാരണ വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. ഇ ഡി ആരെയൊക്കെ ചോദ്യം ചെയ്തു. ആരോപണം ആർക്കും ഉന്നയിക്കാം. കെ.ടി ജലീലിന്റെ പരിഹാസത്തിന് താൻ എന്ത് പറയാനാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ലെന്നാണ് കുഞ്ഞാലിക്കുട്ടി ഹാജരായതിന് പിന്നാലെ ജലീൽ പ്രതികരിച്ചത്. കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല. ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി. കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എൻ്റെ വീട്ടിലേക്ക് മാർച്ച് ചെയ്യേണ്ട. വഴിയിൽ തടയുകയും വേണ്ട. വെറുതെ ഒന്ന് ഓർമ്മിപ്പിച്ചതാ. ജലീൽ ഫെയിസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.

Popular Stories

    Next Story