Top

ഷഹീന്‍ ചുഴലിക്കാറ്റ്; മസ്‌ക്കറ്റില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി, 2700 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

പ്രദേശിക സമയം വൈകീട്ട് ആറ് മണിക്കും 10 മണിക്കും ഇടയില്‍ ഷഹീന്‍ തീരം തൊടും.

3 Oct 2021 2:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷഹീന്‍ ചുഴലിക്കാറ്റ്; മസ്‌ക്കറ്റില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി, 2700 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
X

ഷഹീന്‍ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കും. തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ ശക്തമാകുമെന്നാണ് വിവരം. 139 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റുവീശിയേക്കാം.

മസ്‌ക്കറ്റിനും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ജീവന്‍ രക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

വൈകീട്ട് ആറ് മണിക്കും 10 മണിക്കും ഇടയില്‍ ഷഹീന്‍ തീരം തൊടും. ഇതിന് മുന്നോടിയായ ശക്തമായ കാറ്റും മഴയും ഉണ്ടാവും. 2700 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും പൊതു അവധിയായിരിക്കും. സ്‌കൂളുകള്‍ തുറക്കില്ല.



Popular Stories

    Next Story