Top

ഹൈദരലി ശിഹാബ് തങ്ങള്‍ വേഗം തിരിച്ചുവരട്ടെയെന്ന് ജലീലിന്റെ പ്രാര്‍ത്ഥന; അധിക്ഷേപിച്ച് ലീഗ് അനുഭാവികള്‍

പ്രാര്‍ത്ഥിക്കുന്നു. മുഈനലി തങ്ങളോട് പിതാവിന്റെ സുഖവിവരങ്ങള്‍ ചോദിച്ചു. നല്ല മറുപടിയാണ് കിട്ടിയത്. ദൈവത്തിന് സ്തുതി.

29 Sep 2021 3:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈദരലി ശിഹാബ് തങ്ങള്‍ വേഗം തിരിച്ചുവരട്ടെയെന്ന് ജലീലിന്റെ പ്രാര്‍ത്ഥന; അധിക്ഷേപിച്ച് ലീഗ് അനുഭാവികള്‍
X

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പൂര്‍ണ്ണ ആരോഗ്യവാനായി മത-രാഷട്രീയ-സാമൂഹ്യ മേഖലകളില്‍ മുമ്പെന്നപോലെ സജീവമാകട്ടേയെന്ന് ആശംസിച്ച് കെടി ജലീലിനെതിരെ മുസ്ലിം ലീഗ് അനുഭാവികളുടെ അധിക്ഷേപം. പാണാക്കാട് കുടുംബത്തെ ജലീല്‍ അധിക്ഷേപിച്ചെന്നും അദ്ദേഹം അല്‍പ്പനെന്നും ലീഗ് അനുഭാവികള്‍ പറയുന്നു. മുഈനലി തങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് കെ.ടി ജലീല്‍. ഹൈദരലി തങ്ങളുടെ സുഖ വിവരം മുഈനലി വഴി അന്വേഷിച്ചുവെന്നും കെടി ജലീല്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

കെടി ജലീലിന്റെ കുറിപ്പ്

സൗമ്യ സാന്നിദ്ധ്യം കൊണ്ട് പൊതുമണ്ഡലത്തില്‍ നിറഞ്ഞ് നിന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പൂര്‍ണ്ണ ആരോഗ്യവാനായി മത-രാഷട്രീയ-സാമൂഹ്യ മേഖലകളില്‍ മുമ്പെന്നപോലെ സജീവമാകട്ടേയെന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. മുഈനലി തങ്ങളോട് പിതാവിന്റെ സുഖവിവരങ്ങള്‍ ചോദിച്ചു. നല്ല മറുപടിയാണ് കിട്ടിയത്. ദൈവത്തിന് സ്തുതി.




Popular Stories

    Next Story