കോഴിക്കോട് വീണ്ടും കൂട്ടബലാത്സംഗം; ടിക്ടോക്കിലൂടെ പരിചയപ്പെട്ട യുവതിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു
മദ്യവും മയക്കുമരുന്നും നല്കി അബോധാവസ്ഥയിലാക്കിയായിരുന്നു പീഡനം.
10 Sep 2021 1:25 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട് ചേവായൂരില്‍ കൊല്ലം സ്വദേശിയായ യുവതിയെ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. മറ്റു രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അവശനിലയിലായ യുവതി ചികിത്സയിലാണ്.
രണ്ട് വര്‍ഷം മുന്‍പ് ടിക്ടോക് വഴിയാണ് പ്രതികളിലൊരാളായ അജ്നാസ് യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് കഴിഞ്ഞദിവസം കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയ യുവതിയെ ചേവായൂരിലെ ഫ്ലാറ്റിലെത്തിച്ച് നാലുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. മദ്യവും മയക്കുമരുന്നും നല്കി അബോധാവസ്ഥയിലാക്കിയായിരുന്നു പീഡനം. പീഢനദൃശ്യങ്ങള്‍ മൊബെെല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
അവശനിലയിലായ യുവതി ആശുപത്രിയിലെത്തയപ്പോള്‍ ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് യുവതിയുടെ മൊഴി പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ ക്രൂര പീഡനം നടന്നതായി വ്യക്തമായിട്ടുണ്ട്. ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ സമീപനാളില്‍ നടക്കുന്ന രണ്ടാമത്തെ കൂട്ടബലാത്, നേരത്തെ ജൂലൈയില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ നിര്‍ത്തിയിട്ട ബസിനുളളില്‍ വച്ച് മുന്നുപേർ കൂട്ട ബലാത്സംഭത്തിനിരയാക്കിയിരുന്നു.