Top

കരൂപ്പടന്നയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍

കുളിമുറിയില്‍ തലയടിച്ചു വീണതാണെന്നായിരുന്നു ഭാര്യ സുഹ്‌റ പറഞ്ഞത്

17 Aug 2021 2:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരൂപ്പടന്നയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
X

കരൂപ്പടന്നയില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഭാര്യയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു മേലുപ്പറത്ത് അലിയെ തലക്കടിയേച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ അദ്ദേഹംകുളിമുറിയില്‍ തലയടിച്ചു വീണതാണെന്നായിരുന്നു ഭാര്യ സുഹ്‌റ പറഞ്ഞത്.


സംഭവത്തില്‍ അന്ന് തന്നെ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു. തുടര്‍ന്ന് സുഹറ അടക്കമുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യിലിലാണ് സുഹറ കുറ്റം സമ്മതിച്ചത്.

സംഭവദിവസം രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തന്നെ അടിക്കാന്‍ ഭര്‍ത്താവ് അടുക്കളയില്‍ നിന്നും എടുത്ത മരത്തടി പിടിച്ചുവാങ്ങി അലിയുടെ തലക്ക് അടിക്കുകയായിരുന്നുവെന്നും സുഹറ മൊഴി നല്‍കുകയായിരുന്നു.


Next Story

Popular Stories