Top

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു, സുഹൃത്തിനെ കൊന്ന് സ്വന്തം മരണം കെട്ടിച്ചമച്ചു, യുപി പൊലീസിനെ കറക്കിയ യുവാവ് പിടിയില്‍

ഭാര്യയെയും മൂന്നും ഒന്നും വയസുള്ള രണ്ട് കുഞ്ഞുങ്ങളെയും താന്‍ കൊലപ്പെടുത്തിയെന്ന് രാകേഷ് മൊഴി നല്‍കി

2 Sep 2021 7:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു, സുഹൃത്തിനെ കൊന്ന് സ്വന്തം മരണം കെട്ടിച്ചമച്ചു, യുപി പൊലീസിനെ കറക്കിയ യുവാവ് പിടിയില്‍
X

നോയ്ഡ: ഭാര്യയെയും മക്കളെയും സുഹൃത്തിനെയും അടക്കം നാലുപേരെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. പൊലീസ് രേഖകളില്‍ മൂന്ന് വര്‍ഷം മുന്‍പ് കൊല്ലപ്പെട്ടതായി കേസുരജിസ്റ്റർ ചെയ്യപ്പെട്ട ബിസ്‌റാക് സ്വദേശി രാകേഷിനെയാണ് ഗ്രേറ്റര്‍ നോയ്ഡാ പൊലീസ് ബുധനാഴ്ച പിടികൂടിയത്. രാകേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയായിരുന്നു യുവാവിന്റെ കുടുംബാംഗങ്ങളെ അടക്കം ഞെട്ടിച്ചുള്ള അറസ്റ്റ്. യുവാവ് താമസിച്ചിരുന്ന വീടിനുള്ളില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി.

2018 -ല്‍ രാകേഷ് തന്റെ മകളെയും പേരക്കുട്ടികളെയും തട്ടിക്കൊണ്ടുപോയതായി രാകേഷിന്റെ ഭാര്യാപിതാവ് ബിസ്‌റാക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നതോടെയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ ആരംഭിച്ചത്. പരാതിയില്‍ അന്വേഷണം ആരംഭിച്ച് രണ്ട് മാസത്തിനുശേഷം ഉത്തര്‍പ്രദേശിലെ തന്നെ ഡാല്‍ന പൊലീസ് സ്റ്റേഷനില്‍ രാകേഷ് കൊലപ്പെട്ടതായി മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രാകേഷിന്റേതെന്ന് കരുതപ്പെട്ട മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയായിരുന്നു ഈ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
ഈ കൊലപാതക കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാകേഷ് ബിസ്‌റാകില്‍ നിന്ന് തന്നെ പിടിയിലായത്. ചോദ്യം ചെയ്യലില്‍ 27 കാരിയായ ഭാര്യയെയും മൂന്നും ഒന്നും വയസുള്ള രണ്ട് കുഞ്ഞുങ്ങളെയും താന്‍ കൊലപ്പെടുത്തിയെന്നും വീടിന്റെ ബേസ്‌മെന്റില്‍ കുഴിച്ചിട്ടെന്നും രാകേഷ് മൊഴി നല്‍കി. ബിസ്‌റാകിലുള്ള സുഹൃത്തിനെ കൊന്ന് തന്റെ തിരിച്ചറിയില്‍ രേഖകള്‍ മൃതദേഹത്തിനൊപ്പം വെച്ച് താന്‍ മരിച്ചെന്ന് പൊലീസിനെയും മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കുയായിരുന്നു എന്നും യുവാവ് കുറ്റസമ്മതം നടത്തി. തുടര്‍ന്ന് പൊലീസും ഫോറന്‍സിക് വിദഗ്ദരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിനുള്ളില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി.
Next Story

Popular Stories