Top

കോട്ടയത്ത് ഇരട്ടസഹോദരങ്ങള്‍ മരിച്ച നിലയില്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് സംശയം

ലോക്ക്ഡൗണ്‍ മൂലം കട അടച്ചിടേണ്ടി വന്നതാണ് ഇവരെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്നാണ് നിഗമനം.

2 Aug 2021 4:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോട്ടയത്ത് ഇരട്ടസഹോദരങ്ങള്‍ മരിച്ച നിലയില്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് സംശയം
X

കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സൂചന. ക്രയിന്‍ സര്‍വ്വീസ് നടത്തിവന്നിരുന്ന സഹോദരങ്ങളായ നസീര്‍, നിസാര്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും കുറച്ചുകാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇരുവര്‍ക്കും 32 വയസായിരുന്നു.ലോക്ക്ഡൗണ്‍ മൂലം കട അടച്ചിടേണ്ടി വന്നതാണ് ഇവരെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്നാണ് പ്രാഥമിക നിഗമനം.


Next Story

Popular Stories