Top

കടബാധ്യത തീർക്കാൻ ആസൂത്രണം ചെയ്ത ക്രൂരത; മമ്പാട് ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തി അധ്യാപകൻ

12 Sep 2021 3:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടബാധ്യത തീർക്കാൻ ആസൂത്രണം ചെയ്ത ക്രൂരത; മമ്പാട് ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തി അധ്യാപകൻ
X

സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുന്നതിനായി ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം മുട്ടത്ത് ആയിഷ കൊലപാതക കേസിലാണ് നിർണായക അറസ്റ്റുണ്ടായിരിക്കുന്നത്. ലക്ഷങ്ങൾ കടബാധ്യതയുള്ള മമ്പാട് സ്വദേശി നിഷാദലിയാണ് ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തത്. രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിൽ നിഷാദലിയുടെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

ജൂലൈ 16നാണ് പ്രതി വയോധികയെ കൊലപ്പെടുത്തി ധരിച്ചിരുന്ന ആഭരണങ്ങൾ തട്ടിയെടുക്കുന്നത്. ഭാര്യയുടെ മുത്തശ്ശിയുടെ മരണ വാർത്ത ഇയാളെ ബന്ധുക്കൾ അറിയിച്ചിരുന്നു. യാതൊരു ഭാവ വ്യത്യാസവുമില്ലാതെ സംസ്കാര ചടങ്ങുകളിൽ ഇയാൾ പങ്കെടുത്തു. ഖബറക്കത്തിന് ശേഷവും സംശയാസ്പദമായ സ്വഭാവ വ്യത്യാസങ്ങളൊന്നും നിഷാദലി പ്രകടിപ്പിച്ചിരുന്നില്ല.

മണി ചെയിൻ ഇടപാടുകളിലൂടെ ലക്ഷങ്ങളുടെ നഷ്ടം നിഷാദലിക്ക് നേരിട്ടിരുന്നു. സഹപ്രവർത്തകർക്കും നാട്ടുകാർക്കുമായി വലിയ തുകകൾ ഇയാൾ നൽകാനുണ്ട്. കടം കയറി മറ്റു മാർ​ഗങ്ങളില്ലാത്ത അവസ്ഥയിലായിരുന്നു ഇയാൾ. മമ്പാട് ഹൈസ്കൂളിൽ നിന്ന് 80,000 രൂപയും സിസിടിവികളും മോഷ്ടിച്ചത് നിഷാദലി തന്നെയാണ്. ഇയാൾ കവർച്ച പതിവാക്കിയിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. നൂറു കണക്കിന് സിസിടിവികൾ പരിശോധിച്ചതാണ് പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചു.

Next Story

Popular Stories