കോട്ടയത്ത് 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഗര്‍ഭസ്ഥ ശിശു മരിച്ചു; പ്രതിക്കായി തിരച്ചില്‍
വയറുവേദനയെ തുടര്‍ന്ന് ഞായറാഴ്ച അമ്മ കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.
3 Aug 2021 5:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം പാമ്പാടിയില്‍ പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിന്നാലുവയസ്സുകാരിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. പെണ്‍കുട്ടിയെ രക്തസ്രാവത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടാവസ്ഥയിലായിരുന്ന നാലരമാസം പ്രായമായ ഗര്‍ഭസ്ഥശിശു ആണ് മരിച്ചത്. അജ്ഞാതനായ ഒരാള്‍ കാറില്‍ കയറ്റിക്കൊണ്ടു പോയി മയക്ക് മരുന്ന് നല്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
മാതാപിതാക്കള്‍ നടത്തുന്ന കച്ചവടത്തില്‍ സഹായിയായി പോവാറുള്ള പെണ്‍കുട്ടിയെ വഴിയില്‍ വെച്ച് സാധാനം വാങ്ങാമെന്ന് പറഞ്ഞ് മധ്യവയസ്കന് കാറില്‍ കയറ്റികൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് മൊഴി. പ്രതിയെ കണ്ടെത്താന്‍ പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
വയറുവേദനയെ തുടര്‍ന്ന് ഞായറാഴ്ച അമ്മ കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗര്‍ഭസ്ഥശിശു മരിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. കെ.എല്‍. സജിമോന്റെ മേല്‍നോട്ടത്തില്‍ പാമ്പാടി, മണര്‍കാട് പോലീസ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. മരിച്ച ഗര്‍ഭസ്ഥശിശുവിന്റെ ഡി.എന്‍.എ. സാമ്പിള്‍ ശേഖരിച്ചശേഷം ഇന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും
- TAGS:
- POCSO
- POCSO case