Top

'സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി ക്രൂരപീഡനം'; മുംബൈയില്‍ ബലാത്സംഗത്തിനിരയായ യുവതി മരിച്ചു

മുംബെെ സാക്കിനാക്കയിലെ റോഡരികില്‍ നിന്നാണ് ക്രൂരമായി ആക്രമിക്കപ്പെട്ട നിലയില്‍ മുപ്പത്തിനാലുകാരിയായ യുവതിയെ കണ്ടെത്തിയത്

11 Sep 2021 11:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി ക്രൂരപീഡനം; മുംബൈയില്‍ ബലാത്സംഗത്തിനിരയായ യുവതി മരിച്ചു
X

മുംബൈയില്‍ അതിക്രൂര ബലാത്സംഗത്തിനിരയായ യുവതി മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംഭവത്തില്‍ പ്രതിയായ മോഹന്‍ ചൗഹാന്‍ (45) പൊലീസ് കസ്റ്റഡിയിലാണ്. ബലാത്സംഗവും കൊലപാതക ശ്രമവും ചുമത്തി അറസ്റ്റുചെയ്ത ഇയാള്‍ക്കെതിരെ യുവതിയുടെ മരണത്തോടെ കൊലാപതക കുറ്റം ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബർ 21വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മുംബെെ സാക്കിനാക്കയിലെ റോഡരികില്‍ നിന്ന് ക്രൂരമായി ആക്രമിക്കപ്പെട്ട നിലയില്‍ മുപ്പത്തിനാലുകാരിയായ യുവതിയെ കണ്ടെത്തിയത്. യുവതി റോഡരികില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഒരു അജ്ഞാതന്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസാണ് യുവതിയെ രാജ്വാഡിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്.

പരിശോധനയില്‍ അതിക്രൂര പീഡനമാണ് യുവതി നേരിട്ടതെന്ന് വ്യക്തമായി. ബലാത്സംഗത്തിന് ശേഷം പ്രതി യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റിയിറക്കിയെന്ന് പൊലീസ് പറയുന്നു. യുവതിയെ കണ്ടെത്തിയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ പൊലീസ് പ്രതിയെ പിടികൂടിയത്. റോഡരികില്‍ നിർത്തിയിട്ടിരുന്ന ടെമ്പോയ്ക്കുള്ളില്‍ പ്രാഥമിക പരിശോധനയില്‍ രക്തക്കറ കണ്ടെത്തി ഈ വാഹനത്തിനുള്ളില്‍വെച്ചാണ് പ്രതി യുവതിയെ ആക്രമിച്ചതെന്നാണ് നിഗമനം.

തീര്‍ത്തും അപലപനീയവും ലജ്ജാകരവുമായ സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രസ്താവനയിലൂടെ പ്രതികരിച്ചു. കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്നും അതിവേഗ കോടതിയുടെ സേവനം തേടുമെന്നും ഉദ്ദവ് താക്കറെ അറിയിച്ചു.

Next Story

Popular Stories