Top

'പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്തു'; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെതിരെ ക്രൂരമർദനം

മാനസിക വെല്ലുവിളി നേരിടുന്ന മകനെതിരെയാണ് ആക്രമണമുണ്ടായതെന്ന് സുഹ്റ പരാതിയിൽ പറയുന്നു.

22 Aug 2021 3:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്തു; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെതിരെ ക്രൂരമർദനം
X

മലപ്പുറം: തിരൂർ ചെറിയമുണ്ടത്ത് യുവാവിന് സദാചാര ഗുണ്ടകളുടെ ക്രൂരമർദ്ദനം. 23 കാരനായ സൽമാനുൽ ഹാരിസിനെയാണ് ഒരു സംഘം യുവാക്കൾ ആക്രമിച്ചത്. ഒരു പെൺകുട്ടിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

വടിയും ഇരുമ്പു പൈപ്പും അടക്കമുള്ള ആയുധങ്ങളുപയോഗിച്ചായിരുന്നു മർദ്ദനം. ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. പ്രതികൾ പ്രായപൂർത്തിയാവാത്തവരാണെന്നാണ് വിവരം.

മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകർത്തിയ അക്രമിസംഘം ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇന്നലെ വെെകിട്ട് നാല് മണിയോടെയായിരുന്നു ആക്രമണം.

സംഭവത്തില്‍ സൽമാനുൽ ഹാരിസിന്റെ അമ്മ സുഹ്റ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെതിരെയാണ് ആക്രമണമുണ്ടായതെന്ന് സുഹ്റ പരാതിയിൽ പറയുന്നു.

Next Story

Popular Stories