കണ്ണൂരില്‍ അതിഥി തൊഴിലാളിയുടെ മൃതദേഹം നിർമ്മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചിട്ട നിലയില്‍; സുഹൃത്ത് അറസ്റ്റില്‍
കൊലപാതകം നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഇരിക്കൂര്‍ പോലീസ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
10 Sep 2021 12:05 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂർ ഇരിക്കൂറില്‍ അതിഥി തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ആഷിക്കുല്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ യുവാവിന്റെ സുഹൃത്ത് പരേഷ്നാഥ് മണ്ഡല് അറസ്റ്റിലായി. ബംഗാള്‍ സ്വദേശിയാണ് പ്രതി.
ആഷിഖിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിനുകീഴില് കുഴിച്ചുമൂടുകയായിരുന്നു എന്നാണ് വിവരം. കൊലപാതകം നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഇരിക്കൂര്‍ പോലീസ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
Next Story