പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് കടുത്ത ശിക്ഷ; മൂന്ന് ജീവപര്യന്തവും 10 വർഷം തടവും
തന്റെ മറ്റൊരു മകളെ ബലാത്സംഗം ചെയ്ത കേസിലും ഇയാള്‍ വിചാരണ നേരിടുന്നുണ്ട്. ഇതിനിടെയാണ് മൂത്ത മകളെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലാകുന്നത്.
13 Aug 2021 2:03 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: ചുങ്കത്തറ കുറുമ്പലങ്ങോട് പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പിതാവിന് കടുത്ത ശിക്ഷ വിധിച്ച് കോടതി. മുന്ന് ജീവപര്യന്തവും പത്ത് വർഷം തടവ് ശിക്ഷയുമാണ് പോക്സോ കേസില്‍ മഞ്ചേരി കോടതി വിധിച്ചത്.
2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിക്രമം നടക്കുന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലായിരുന്നു എന്ന് പരിഗണിച്ചാണ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പോക്സോയിലെ തന്നെ കടുത്ത വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
തന്റെ മറ്റൊരു മകളെയ ബലാത്സംഗം ചെയ്ത കേസിലും ഇയാള്‍ വിചാരണ നേരിടുന്നുണ്ട്. ഇതിനിടെയാണ് മൂത്ത മകളെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. പോക്സോ വകുപ്പ് കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സംരക്ഷണം നൽകേണ്ട ആൾ തന്നെ ബലാത്സംഗം ചെയ്തു, പീഡിപ്പിച്ചു, തെളിവ് നശിപ്പിച്ചു തുടങ്ങിയ കേസുകളിൽ ആണ് കോടതി ശിക്ഷ വിധിച്ചത്.
- TAGS:
- POCSO case
- Rape
- Manjeri