Top

ഭാര്യാ മാതാവിനെ യുവാവ് വെടിവെച്ചു കൊന്നു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

22 Aug 2021 1:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭാര്യാ മാതാവിനെ യുവാവ് വെടിവെച്ചു കൊന്നു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്
X

ഭാര്യാ മാതാവിനെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തി. പഞ്ചാബിലെ ഹുഗ്യാന്‍ ഗ്രാമത്തിലാണ് സംഭവം. 58കാരിയായ ബല്‍ഭീര്‍ കൗറാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് ക്രൂരമായ കൊലപാതകം നടക്കുന്നു. ശനിയാഴ്ച്ച വൈകീട്ടാണ് മന്‍ദീപ് സിംഗ് ഭാര്യ സരാബ്ദ്വീപ് കൗറിന്റെ വീട്ടിലെത്തുന്നത്. ഇയാള്‍ വീട്ടിലെത്തിയ ഭാര്യയോട് വഴക്കിട്ടതായിട്ടാണ് സൂചന.ഭാര്യാ മാതാവിനെ യുവാവ് വെടിവെച്ചു കൊന്നു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

ഞായറാഴ്ച്ച രാവിലെ വീട്ടില്‍ നിന്ന് വെടിയൊച്ച കേട്ട നാട്ടുകാര്‍ ഓടിയെത്തിയ നാട്ടുകാരാണ് ബല്‍ഭീറിനെയും മകള്‍ സരാബ്ദ്വീപിനെയും കൗറിനെയും ആശുപത്രിയിലെത്തിക്കുന്നത്. ചികിത്സ ലഭ്യമാക്കിയെങ്കിലും ബല്‍ഭീറിനെ രക്ഷിക്കാനായില്ല. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Next Story

Popular Stories