Top

നാല് തോക്കുകള്‍ കൂടി കേരളത്തില്‍ എത്തിച്ചതായി സൂചന; അന്വേഷണം ഊര്‍ജ്ജിതം

തോക്കു സംഘടിപ്പിച്ചത് ബീഹാറില്‍ നിന്നു തന്നെയാണെന്ന് മന്ത്രി എംവി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

2 Aug 2021 3:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാല് തോക്കുകള്‍ കൂടി കേരളത്തില്‍ എത്തിച്ചതായി സൂചന; അന്വേഷണം ഊര്‍ജ്ജിതം
X

കോതമംഗലത്ത് മാനസയെന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ വെടിവെച്ചു കോന്ന കേസില്‍ രഖിലിന് കള്ളത്തോക്ക് നല്‍കിയയാള്‍ നാല് തോക്കുകള്‍ കൂടി കേരളത്തിലേക്ക് കടത്തിയതായി അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചതായി സൂചന. ഒരു തോക്ക് മാത്രം കൈപ്പറ്റിയ രഖിലിനോട് കൂടുതല്‍ തോക്കുകള്‍ കൊണ്ടുപോയാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിവരം ലഭിച്ചു. ഇതോടെ കേരളത്തിലേക്ക് അനധികൃതമായി തോക്കുകള്‍ എത്തിക്കുന്ന സംഘങ്ങള്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.

ആയുധക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചില ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

മാനസയെ കൊലപ്പെടുത്താന്‍ രഖില്‍ തോക്കു സംഘടിപ്പിച്ചത് ബീഹാറില്‍ നിന്നുതന്നെയാണെന്ന മന്ത്രി എംവി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി കേരളാ പൊലീസ് ബീഹാറിലേക്ക് പോയേക്കും. ഒപ്പം രഖിലിന്റെ സുഹൃത്തുക്കളെ കുറിച്ചും അദ്ദേഹത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അതിഥി സംസ്ഥാന തൊഴിലാളിയില്‍ നിന്നാണ് ബീഹാറില്‍ നിന്നാണ് തോക്ക് ലഭിക്കുകയെന്ന വിവരം രഖിലിന് ലഭിച്ചതെന്നാണ് നിഗമനം.

Next Story

Popular Stories