Top

ലൈം​ഗിക വേഴ്ച്ച ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; കാസർ​ഗോഡ് രണ്ട് സ്ത്രീകൾ ഇൾപ്പെടെ നാല് പേർ അറസ്റ്റിൽ

20 Aug 2021 12:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൈം​ഗിക വേഴ്ച്ച ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; കാസർ​ഗോഡ് രണ്ട് സ്ത്രീകൾ ഇൾപ്പെടെ നാല് പേർ അറസ്റ്റിൽ
X

കാസർകോട്: കാസർ​ഗോഡ് ജില്ലയിൽ ‌‌ഹണിട്രാപ്പിൽപ്പെടുത്തി യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ നാല് പേർ അറസ്റ്റിൽ. മേൽപ്പറമ്പ് സ്വദേശി ഉമർ, ഭാര്യ ഫാത്തിമ, പയ്യന്നൂർ സ്വദേശി ഇഖ്ബാൽ, സാജിത എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സാജിതയ്ക്കെതിരെ മുൻപും സമാന കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി കടവന്ത്ര സ്വദേശിയുമായി സാജിത ഫോണിൽ ബന്ധം സ്ഥാപിച്ച ശേഷം കാഞ്ഞാങ്ങാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കാഞ്ഞങ്ങാട് എത്തിയ ശേഷം ഇരുവരും ഹോട്ടലിൽ താമസിച്ചെന്നാണ് സൂചന. കിട്ടപ്പറ രം​ഗങ്ങൾ ചിത്രീകരിച്ച ശേഷം പിന്നീട് ഭീഷണിയുമായി രം​ഗത്തുവന്നു. ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ലക്ഷങ്ങൾ ഉടൻ കൈമാറണമെന്നുമായിരുന്നു ആവശ്യം. 3.75 ലക്ഷം രൂപ ഇയാൾ സംഘത്തിന് കൈമാറി. പിന്നീട് ഏഴരപ്പവൻ സ്വർണ്ണമാണ് നൽകിയത്.

ആവശ്യപ്പെട്ട പണം നൽകിയിട്ടും ഭീഷണി തുടർന്നു. ഇതിന് പിന്നാലെ കൊച്ചി സ്വദേശി പൊലീസിനെ സമീപിക്കുകയായിരുന്നു. നാലം​ഗ സംഘത്തിലെ പ്രധാനി സാജിതയാണെന്നാണ് വിവരം. ഇവർക്കെതിരെ മുൻപും സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാലു പേരെ കൂടാതെ വിവിധ സ്ഥലങ്ങളിലായി കൂടുതൽ പേർ ഹണിട്രാപ്പ് സംഘത്തിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Next Story

Popular Stories