Top

സൈക്കിളില്‍ കാറ്റടിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; നാടന്‍ പാട്ടുകാരന്‍ അറസ്റ്റില്‍

സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിക്കുമ്പോള്‍ പെണ്‍കുട്ടികളെ കൊണ്ടു കാറ്റടിപ്പിച്ചു താഴെ മൊബൈല്‍ ഫോണ്‍ വച്ച് ദൃശ്യം പകര്‍ത്താനായിരുന്നു ഇയാളുടെ ശ്രമം.

5 Aug 2021 9:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൈക്കിളില്‍ കാറ്റടിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; നാടന്‍ പാട്ടുകാരന്‍ അറസ്റ്റില്‍
X

സൈക്കിള്‍ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ നാടന്‍ പാട്ടുകലാകാരന്‍ അറസ്റ്റിലായി. കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍ പാട്ടു സംഘത്തിലെ പ്രമുഖ പാട്ടുകാരന്‍ പതിക്കക്കുടി രതീഷ് ചന്ദ്രന്‍(40) ആണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നെടുമ്പാശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാലടി പഞ്ചായത്തിലാണ് സംഭവം.

ഇരുചക്ര വാഹനങ്ങളുടെ പഞ്ചര്‍ ഒട്ടിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിക്കുമ്പോള്‍ പെണ്‍കുട്ടികളെ കൊണ്ടു കാറ്റടിപ്പിച്ചു താഴെ മൊബൈല്‍ ഫോണ്‍ വച്ച് ദൃശ്യം പകര്‍ത്താനായിരുന്നു ഇയാളുടെ ശ്രമം.

ഒരു പെണ്‍കുട്ടി കാറ്റടിച്ചു കഴിഞ്ഞ് അത് അഴിച്ചു വിട്ടു വീണ്ടും മറ്റൊരു പെണ്‍കുട്ടിയോട് കാറ്റടിക്കാന്‍ ആവശ്യപ്പെട്ടു. ഇത് ആവര്‍ത്തിച്ചപ്പോള്‍ സംശയം തോന്നിയ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ പിടികൂടി. ഫോണിന്റെ ക്യാമറ ഓണാക്കിയ നിലയിലായിരുന്നു. പെണ്‍കുട്ടി ഫോണ്‍ ബന്ധുക്കളെ ഏല്‍പ്പിച്ചു. ഫോണ്‍ പരിശോധിച്ചപ്പോള്‍ തൊട്ടു മുമ്പ് സൈക്കിളിന് കാറ്റടിച്ച പെണ്‍കുട്ടിയുടെ ദൃശ്യങ്ങളും ലഭിച്ചു. ഇതിനു പുറമേ പലപ്പോഴായി പകര്‍ത്തിയ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങളും വിദ്യാര്‍ഥിനികളുടേതാണ് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

Next Story

Popular Stories