Top

മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; ഒരാള്‍ വെട്ടേറ്റ് മരിച്ചു

വീടിന് സമീപത്തെ റോഡില്‍ വെച്ചുണ്ടായ സംഘർഷത്തിനിടെ സജിയുടെ കയ്യില്‍ അഭിലാഷ് വെട്ടുകയായിരുന്നുവെന്നാണ് വിവരം.

22 Aug 2021 6:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; ഒരാള്‍ വെട്ടേറ്റ് മരിച്ചു
X

വയനാട്: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി (50) ആണ് കൊല്ലപെട്ടത്. ഇയാളെ വെട്ടിയ ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷിനെ (33) പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വൈകുന്നേരം ആറരയോടെ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും പിന്നീട് വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി വീടിന് സമീപത്തെ റോഡില്‍ വെച്ച് വീണ്ടും വഴക്കിടുകയും തുടര്‍ന്ന് സജിയുടെ കയ്യില്‍ അഭിലാഷ് വെട്ടുകയായിരുന്നു എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സജിയെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

Next Story