'അടിച്ചത് തലയ്ക്ക് മാത്രം, പ്രൊഫഷണല്‍ കൊലയാളി സ്റ്റൈല്‍ തല്ല്'; ചെര്‍പ്പുളശ്ശേരി ബസ്റ്റാന്റില്‍ നടന്നത് ക്രൂരമായ അക്രമം
ഷഫീഖിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചവരെ പ്രതികളൊരാള്‍ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം.
26 Aug 2021 1:55 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട് ചെറുപ്പുളശ്ശേരി ബസ്സ്റ്റാന്‍ഡില്‍ നടന്ന സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്. അതിക്രുരമായി സ്വകാര്യ ബസ് ഡ്രൈവറായ ഷഫീഖ് മര്‍ദ്ദനത്തിന് ഇരയാവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുറ്റിക്കോട് സ്വദേശി മുഹമ്മദ് ജസീര്‍, പനമണ്ണ സ്വദേശി അഫ്സല് എന്നിവരാണ് മര്‍ദിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഷഫീഖിന്റെ തല കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ ആക്രമണം. തലയ്ക്ക് ശക്തിയായി ആഞ്ഞടിച്ച ശേഷം ഷഫീഖിനെ വെല്ലുവിളിച്ച് പ്രതി നടന്നു പോയി. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാത്രമാണ് ഷഫീഖ് ശ്രമിച്ചത്. എന്നാല്‍ പിന്നില്‍ നിന്ന് പിടിച്ച് നിലത്തിട്ട ശേഷം തലയ്ക്ക് മര്‍ദ്ദനം തുടര്‍ന്നു. സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഷഫീഖിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചവരെ പ്രതികളൊരാള്‍ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തുനിഞ്ഞേക്കും.
- TAGS:
- Crime
- street fight