Top

തിരുവനന്തപുരത്ത് യുവതിക്ക് കുത്തേറ്റു; ടെറസിലൊളിച്ച അക്രമിയെ വളഞ്ഞു പിടിച്ച് നാട്ടുകാർ

30 Aug 2021 1:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരത്ത് യുവതിക്ക് കുത്തേറ്റു; ടെറസിലൊളിച്ച അക്രമിയെ വളഞ്ഞു പിടിച്ച് നാട്ടുകാർ
X

തിരുവനന്തപുരം നെടുമങ്ങാട് യുവാവ് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശിയായ സൂര്യ ​ഗായത്രിക്കാണ്(20) കുത്തേറ്റത്. ഇവരുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ആര്യനാട് സ്വദേശി അരുണാണ് ആക്രമിച്ചത്. ആക്രണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ നാട്ടുകാർ വളഞ്ഞ് പിടിച്ചു. പിന്നീട് പൊലീസിന് കൈമാറി.

യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലാണ്. സൂര്യ​ഗായത്രിയുടെ പിതാവിന്റെ നിലവിളി കേട്ട നാട്ടുകാർ എത്തുമ്പോൾ അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. പിന്നാലെ ഓടിയെങ്കിലും ആദ്യഘട്ടത്തിൽ ഇയാളെ കണ്ടെത്താനായില്ല. പിന്നീട് കൂടുതൽ ആളുകൾ എത്തിയതോടെ തിരച്ചിൽ ഊ‍ജിതമാക്കി. ഒരു വീടിന്റെ ടെറസിൽ അക്രമി ഒളിഞ്ഞിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ വീട് വളഞ്ഞ് നാട്ടുകാർ അക്രമിയെ പിടികൂടുകയായിരുന്നു.

യുവതിയുടെ ശരീരത്തില്‍ പതിനഞ്ചോളം കുത്തുകളേറ്റെന്നാണ് ലഭ്യമാവുന്ന വിവരം. അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Next Story

Popular Stories