Top

മഞ്ചേശ്വരം കോഴക്കേസ്; സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

സുരന്ദ്രന്റെ പ്രധാന മൊഴികളെല്ലാം വ്യാജമാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

23 Sep 2021 1:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഞ്ചേശ്വരം കോഴക്കേസ്; സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്
X

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഒരാഴ്ച്ചയ്ക്കകം മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണം എന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. നേരത്തെ നഷ്ടപ്പെട്ടെന്ന് മൊഴി നല്‍കിയ ഫോണ്‍ ഇപ്പോഴും ഉപയോഗത്തിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സുരന്ദ്രന്റെ പ്രധാന മൊഴികളെല്ലാം വ്യാജമാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

കേസുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 16 ന് ക്രൈംബ്രാഞ്ച് സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും കെ സുന്ദരയെ തനിക്ക് അറിയില്ല. പരാതിയില്‍ പറയുന്ന ദിവസം കാസര്‍ഗോഡ് തന്നെ ഇല്ലായിരുന്നു എന്നും സുരേന്ദ്രന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.

എന്നാല്‍, പരാതിയില്‍ പറയുന്ന കാസര്‍ഗോഡുള്ള ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്ന മൊഴിയും തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നഷ്ടപ്പെട്ടെന്ന് പറയുന്ന ഫോണ്‍ സുരേന്ദ്രന്‍ തന്നെ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണ്ടെത്തല്‍. ഇതുള്‍പ്പെടെയുള്ളയുള്ള വിഷയങ്ങളില്‍ വ്യക്തവരുത്താണ് ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശനാണ് പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസ് റജിസ്റ്റര്‍ ചെയ്ത് 3 മാസത്തിനു ശേഷമാണ് സുരേന്ദ്രനെ സെപ്തംബര്‍ 16 ന് ചോദ്യം ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണ്, പത്രിക പിന്‍വലിപ്പിക്കാന്‍ സുന്ദരയെ കൊണ്ട് ഒപ്പ് വയ്പ്പിച്ചു എന്നു പറയുന്ന താളിപ്പടപ്പിലെ ഹോട്ടലില്‍ താമസിച്ചിട്ടില്ല. കെ.സുന്ദരയെ തനിക്ക് അറിയില്ലെന്നുമാണ് സുരേന്ദ്രന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. ചോദിച്ച ചോദ്യങ്ങളില്‍ അറിയാവുന്നതിനെല്ലാം ഉത്തരം നല്‍കിയെന്നും കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സുരേന്ദ്രന്‍ ചോദ്യംചെയ്യലിനു ശേഷം മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ഡി വൈ എസ് പി സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നര മണിക്കൂര്‍ നേരമായിരുന്നു സുരേന്ദ്രനെ ചോദ്യം ചെയ്തത്.

Popular Stories

    Next Story