Top

ദേശാഭിമാനിയില്‍ വരിക്കാരെ ചേർക്കുന്നതില്‍ വീഴ്ച; എട്ട് സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റി

ഒരോ ബ്രാഞ്ചിലും 30 വാർഷി വരിക്കാരെ ചേർക്കാതെ സമ്മേളനം നടത്തേണ്ടെന്നാണ് നിർദേശം.

27 Sep 2021 12:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേശാഭിമാനിയില്‍ വരിക്കാരെ ചേർക്കുന്നതില്‍ വീഴ്ച; എട്ട് സിപിഐഎം  ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റി
X

ആലപ്പുഴ: ദേശാഭിമാനി പത്രത്തിന് വരിക്കാരെ ചേർക്കുന്നതില്‍ വീഴ്ച വരുത്തിയതിനെതുടർന്ന് അരൂരിൽ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ ചേരേണ്ടെന്ന് നിർദേശം. ഒരോ ബ്രാഞ്ചിലും 30 വാർഷി വരിക്കാരെ ചേർക്കാതെ സമ്മേളനം നടത്തേണ്ടെന്നാണ് നിർദേശം. അരൂർ എംഎല്‍എ ദലീമ ജോജോ അംഗമായിട്ടുള്ള പൂജപ്പുര ബ്രാഞ്ച് അടക്കം എട്ട് ബ്രാഞ്ച് സമ്മേളനങ്ങളാണ് മാറ്റിവെച്ചത്.

വേദിയും ഭക്ഷണവും അടക്കം തയാറാക്കി പോസ്റ്റർ പതിപ്പിച്ച ശേഷമാണ് സമ്മേളനങ്ങള്‍ മാറ്റി വെച്ചത്. പാർട്ടി പത്ര പ്രചരണത്തിൻ്റെ ചുമതലക്കാരനായ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരായ നീക്കത്തിന്റെ ഭാഗമെന്ന് സംശയം

ഇതിനിടെ, ആലപ്പുഴ തലവടി പഞ്ചായത്തിൽ ഒരു വർഷത്തെ ദേശാഭിമാനി വരിസംഖ്യ അടയ്ക്കണമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് വാർഡ് തല ഭാരവാഹി നിർദേശം നല്‍കുന്ന ശബ്ദസന്ദേശവും പുറത്തുവന്നു. ഒരുപാട് ആനുകൂല്യങ്ങൾ സർക്കാർ തരുന്നത് കൊണ്ട് എല്ലാവരും സഹകരിക്കണമെന്ന് പറയുന്ന ശബ്ദ സന്ദേശത്തില്‍ ഇത് സർക്കാർ നിർദ്ദേശമാണെന്നും വാർഡ് തല ഭാരവാഹി പറയുന്നു.

Next Story