Top

ബിജെപി പുറത്താക്കിയ റിഷി പല്‍പ്പുവിനെ സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

കെപിസിസി അധ്യക്ഷൻ കെ സുധാകരനിൽ നിന്ന് റിഷി പല്‍പ്പു കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം സ്വീകരിക്കും

25 Sep 2021 1:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി പുറത്താക്കിയ റിഷി പല്‍പ്പുവിനെ സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
X

തിരുവനന്തപുരം: കൊടകര കുഴൽപ്പണ വിവാദത്തിൽ നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിൽ ബിജെപിയിൽ നിന്നും പുറത്താക്കപ്പെട്ട റിഷി പൽപ്പു കോൺഗ്രസിലേക്ക്. ഞായറാഴ്ച നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി സെന്റർ ഫോർ സ്റ്റഡീസിൽ വച്ച്‌ നടക്കുന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനിൽ നിന്ന് റിഷി പല്‍പ്പു കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം സ്വീകരിക്കും.

കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായതിനു ശേഷം ശക്തമായ പാർട്ടി സംവിധാനത്തിലേക്ക് കോൺഗ്രസ് മാറുന്നതിന്റെ സൂചനയാണുള്ളതെന്ന് റിഷി പൽപ്പു പറഞ്ഞു. ശരിയായ ദിശയിലെത്തിയ കോൺഗ്രസിലേക്ക് വരുന്നത് വലിയ അഭിമാനമാണുള്ളതെന്നും അതിന് കെപിസിസി അധ്യക്ഷൻ കെ സുധാകരനോടാണ് നന്ദി പറയേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

കുഴൽപ്പണ വിവാദത്തിൽ ബിജെപി സംസ്ഥാനനേതൃത്വം കടുത്ത വിമർശനം നേരിടുന്ന പശ്ചാത്തലത്തിൽ ബിജെപി തൃശൂർ ജില്ലാ നേതൃത്വത്തേ പിരിച്ചു വിടണം എന്നാവശ്യപ്പെട്ട് ഫേസ്ബുക് പോസ്റ്റിട്ടതിനായിരുന്നു വിശദീകരണം പോലും ചോദിക്കാതെ റിഷി പൽപ്പുവിനെ സംസ്ഥാന നേതൃത്വം പുറത്താക്കിയത്. ബിജെപിയുടെ പോഷക സംഘടനയായ ഒബിസി മോർച്ചയുടെ സംസ്‌ഥാന ഉപാധ്യക്ഷനായിരിക്കെയായിരുന്നു നടപടി.

Popular Stories

    Next Story