Top

ബിജെപി എംപിയുടെ ഓഫീസിലേക്ക് പന്നികളേയും കഴുതകളേയുമായി കോണ്‍ഗ്രസ് നേതാവ്

മൈസൂരിന്‍റെ വികസനത്തെ സംബന്ധിച്ച് പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് എം ലക്ഷ്മണ്‍ എംപി പ്രതാപ് സിംഹയുടെ ഓഫീസിലേക്ക് പന്നികളും കഴുതകളുമായി റാലി നടത്തി

6 July 2022 3:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി എംപിയുടെ ഓഫീസിലേക്ക് പന്നികളേയും കഴുതകളേയുമായി കോണ്‍ഗ്രസ് നേതാവ്
X

മൈസൂര്‍: ബിജെപി എംപി പ്രതാപ് സിംഹയും കോണ്‍ഗ്രസ് നേതാവ് എം ലക്ഷ്മണും തമ്മിലുള്ള പോരിന് പുതിയ വഴിത്തിരിവ്.മൈസൂരിന്‍റെ വികസനത്തെ സംബന്ധിച്ച് പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് എം ലക്ഷ്മണ്‍ എംപി പ്രതാപ സിംഹയുടെ ഓഫീസിലേക്ക് പന്നികളും കഴുതകളുമായി റാലി നടത്തി.എന്നാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് പൊലീസ് ലക്ഷ്മണനെ കസ്റ്റഡിയില്‍ എടുത്ത് ഓഫീസിലേക്ക കയറുന്നത് തടഞ്ഞു.

ബിജെപിയുടെ ഇംഗിതത്തിനനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും തങ്ങളെ അകത്തേക്ക് പോകാന്‍ അനുവദിക്കണമെന്നും കോണ്‍ഗ്രസ്

പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.ഒരു തുറന്ന സംവാദത്തിന് രേഖകളുമായാണ് താന്‍ വന്നതെന്നും എന്നാല്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടെന്നും കാര്യങ്ങള്‍ വഴിതിരിച്ചു വിടാന്‍ എംപി ശ്രമിക്കുന്നെന്നും ലക്ഷ്മണന്‍ ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ പ്രതാപ് സിംഹ പന്നി, കഴുത എന്നീ വാക്കുകള്‍ പ്രയോഗിച്ചെന്നും അതിനാലാണ് തങ്ങള്‍ എംപിയെ ചോദ്യം ചെയ്യാന്‍ മൃഗങ്ങളുമായി വന്നതെന്നും വിജയനഗര സാമ്രാജ്യത്തിന്റെ രാജകീയ ചിഹ്നമാണ് പന്നിയെന്നും അദ്ദേഹം പറഞ്ഞു.മടിവാള സമുദായത്തെ പ്രതിനിധീകരിക്കുന്ന കഴുത പ്രൊഫഷണല്‍ ജോലിക്ക് ഉപയോഗിക്കുന്ന മൃഗമാണെന്നും സിംഹയുടെ ഈ പ്രസ്ഥാവന ഈ സമുദായങ്ങളുടെ വികാരം വൃണപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ഓഫീസ് സന്ദര്‍ശിക്കുന്നതിന് പകരം ഓണ്‍ലൈന്‍ സംവാദം നടത്തുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചതോടെ പൊലീസ് ലക്ഷ്മണനെ വിട്ടയച്ചു.സംവാദത്തിനായി ലക്ഷ്മണ്‍ പലതവണ സിംഹയെ വെല്ലുവിളിച്ചെങ്കിലും എംപി ഇതിനോട് പ്രതികരിച്ചില്ല.

Story highlights:congress leader stopped from taking pigs,donkeys to bjp mp pratap simha office

Next Story