Top

സമാന ചിന്താ​ഗതിക്കാരെ ഒരുമിച്ച് നിർത്താൻ കോൺ​ഗ്രസ്; ഭാരത് ജോഡോ യാത്ര ഒക്ടോബർ രണ്ട് മുതൽ

എന്നാൽ പ്രാദേശിക പാർട്ടികൾക്ക് പ്രത്യേയശാസ്ത്രമോ, കേന്ദ്രീകൃത നിലപാടോ ഇല്ലെന്നും ബിജെപി നേരിടാൻ തന്റെ പാർട്ടിക്ക് മാത്രമെ കഴിയൂ എന്ന കോൺ​ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ പ്രസ്താവനയിൽ ആർജെഡി, ജെഎംഎം, ശിവസേന എന്നീ പ്രതിപക്ഷ പാർട്ടികൾ നിരാശയിലാണ്

20 May 2022 7:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമാന ചിന്താ​ഗതിക്കാരെ ഒരുമിച്ച് നിർത്താൻ കോൺ​ഗ്രസ്; ഭാരത് ജോഡോ യാത്ര ഒക്ടോബർ രണ്ട് മുതൽ
X

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ യാത്രക്ക് വിശാലത ലഭിക്കാൻ സമാന രാഷ്ട്രീയ ചിന്താ​ഗതിയുള്ളവരെയും പൗര സമൂഹത്തെയും കൂടെക്കൂട്ടാനൊരുങ്ങി കോൺ​ഗ്രസ്. ഭരണഘടനക്കുമേലുള്ള കടന്നുകയറ്റം, മതേതരത്വത്തിനെതിരെയുള്ള ആക്രമണം, ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപന തുടങ്ങിയ വിഷയങ്ങൾ ഉയർത്തി ഒക്ടോബർ രണ്ട് മുതലാണ് പാർട്ടി ഭാരത് ജോഡോ യാത്ര നടത്തുക. യാത്ര ആരംഭിക്കുന്ന തമിഴ്നാട്ടിലെ ഡിഎംകെ, കടന്നുപോകുന്ന മഹാരാഷ്ട്രയിലെ എൻസിപി - ശിവസേന എന്നിവരെ കൂടെക്കൂട്ടാനും ശ്രമമുണ്ട്. സമാന ചിന്താ​ഗതിയുള്ള ഈ പാർട്ടികളുമായി ചർച്ചക്കൊരുങ്ങുകയാണ് കോൺ​ഗ്രസ്.

നേതാക്കളുടെ ചെറിയ സംഘത്തെ സൃഷ്ടിച്ച് കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്ര ഏകോപിപ്പിക്കാനും അന്തിമ രൂപം നൽകാനുമാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. അതേസമയം മഹത്തായ പാരമ്പര്യമുള്ള പാർട്ടിയുടെ ദശാബ്ദത്തിലെ ആദ്യ രാഷ്ട്രീയ ഉദ്യമം കൂടിയാവും ഭാരത് ജോഡോ യാത്ര എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രാഹുൽ നേതൃത്വം നൽകുന്ന യാത്ര ഒരു ഡസനിലധികം വേറിട്ട സംസ്ഥാനങ്ങളിലൂടെ 3,500 കിലോമീറ്ററുകൾ സഞ്ചരിക്കാൻ നാലോ അഞ്ചോ മാസങ്ങളെടുക്കുമെന്നാണ് കരുതുന്നത്.യാത്രയുടെ പ്രാധാന്യം വർധിപ്പിക്കാനായി ഒരേ ചിന്താ​ഗതിയുള്ള രാഷ്ട്രീയ ശക്തികളെയും, സ്ഥാപനങ്ങളെയും, വ്യക്തികളെയും കൂടെക്കൂട്ടുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് അറിയിച്ചു. പാർട്ടി അംശങ്ങൾ, മുന്നണികൾ, സംഘങ്ങൾ എന്നിവരെയും പരി​ഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റു പ്രതിപക്ഷ പാർട്ടികളെ കൂടെക്കൂട്ടുമോ എന്നതിന് സമാന ചിന്താ​ഗതിയുള്ള പാർട്ടികളുമായി പാർട്ടി ചർച്ച നടത്തുമെന്നും അദ്ദേഹം മറുപടി നൽകി.

പ്രാദേശിക പാർട്ടികൾക്ക് പ്രത്യേയശാസ്ത്രമോ, കേന്ദ്രീകൃത നിലപാടോ ഇല്ലെന്നും ബിജെപി നേരിടാൻ തന്റെ പാർട്ടിക്ക് മാത്രമെ കഴിയൂ എന്ന കോൺ​ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ പ്രസ്താവനയിൽ ആർജെഡി, ജെഎംഎം, ശിവസേന എന്നീ പ്രതിപക്ഷ പാർട്ടികൾ നിരാശയിലാണ്. എന്നാൽ വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും പ്രതികരണങ്ങൾ പ്രതീക്ഷിച്ചിരുന്നതായും കോൺ​ഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നുണ്ട്.ഞങ്ങൾ ദുർബലരാണെന്ന് തോന്നുന്നയിടത്ത് ആവശ്യമെങ്കിൽ പ്രാദേശിക പാർട്ടികളുമായി സഹകരിക്കുമെന്നും അല്ലാതെ ഈ സംസ്ഥാനങ്ങളിൽ സ്വയം വിരമിക്കൽ പ്രഖ്യാപനമായി ഇതിനെ കാണേണ്ടതില്ലെന്നും കോൺ​ഗ്രസ് നേതാക്കൾ അറിയിക്കുന്നുണ്ട്. ഉദയ്പുരിലെ ചിന്തൻ ശിവിരിന്റെ ഭാ​ഗമായി ബിജെപിയെ നേരിടാൻ സാമൂഹിക, സാംസ്കാരിക, സർക്കാരിതര സംഘടനകൾ, ട്രേഡ് യൂണിയനുകൾ, പൗര സമൂഹം എന്നിവരുമായി വിപുലമായ ബന്ധവും സമ്പർക്കവും സ്ഥാപിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

ദേശീയതയുടെയും ജനാധിപത്യത്തിന്റയും ആത്മാവിനെ സംരക്ഷിക്കാൻ സമാന ചിന്താ​ഗതിയുള്ള പാർട്ടികളുമായി ബന്ധവും സമ്പർക്കവും സ്ഥാപിക്കണമെന്നും രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് പ്രായോ​ഗിക സഖ്യങ്ങൾ രൂപീകരിക്കാൻ കോൺ​ഗ്രസ് നിശ്ചയദാർഢ്യം കാണിക്കണമെന്നും പ്രമേയത്തിലുണ്ട്. അതേസമയം രാജ്യത്തിലെ എല്ലാ ബ്ലോക്കുകളിലും, ജില്ലകളിലും സംഘനയുടെ ശക്തി, ശേഷി എന്നിവ ഉറപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോൾ, എൻജിഒകളുമായി ഇടപഴകാൻ ദേശീയ ഉപദേശക സമിതിയുടെ രൂപത്തിൽ ഒരു സംവിധാനം നമുക്ക് ഉണ്ടായിരുന്നു. സമിതിയിൽ നിന്ന് വലതുപക്ഷ നിയമ നിർമാണവും നടന്നിരുന്നു. ഒരിക്കൽ കൂടി പൊതു സമൂഹ സംഘങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നേതാവ് വ്യക്തമാക്കി.

Story Highlights: Congress is ready to reach out like minded Civil society groups; Bharat Jodo Yatra will start from October 2nd

Next Story