Top

മോദിയെയല്ല, ബിജെപിയുടെ 27 വര്‍ഷത്തെ ഭരണത്തെ തുറന്നുകാട്ടും; ഗുജറാത്ത് കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെ

രണ്ട് പതിറ്റാണ്ടിലേറെയായി ബിജെപിയുടെ ഭരണത്തിന്റെ കീഴില്‍ ഗുജറാത്തില്‍ നടത്തിയ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി 'വന്ദേ ഗുജറാത്ത് വികാസ്' യാത്ര ചൊവ്വാഴ്ച്ച ആരംഭിച്ചു

7 July 2022 4:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോദിയെയല്ല, ബിജെപിയുടെ 27 വര്‍ഷത്തെ ഭരണത്തെ തുറന്നുകാട്ടും; ഗുജറാത്ത് കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെ
X

അഹമ്മദാബാദ്: രണ്ട് പതിറ്റാണ്ടിലേറെയായി ബിജെപിയുടെ ഭരണത്തിന്റെ കീഴില്‍ ഗുജറാത്തില്‍ നടത്തിയ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി 'വന്ദേ ഗുജറാത്ത് വികാസ്' യാത്ര ചൊവ്വാഴ്ച്ച ആരംഭിച്ചു. ബിജെപി നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ അവബോധമുണ്ടാക്കുക എന്നതാണ് വികാസ് യാത്രയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ 27 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തികാണിക്കാന്‍ പതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും തീരുമാനിച്ചു.

കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഗുജറാത്തിലെ 27 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. ഞങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിച്ചു. ആദിവാസികളുടെയും യുവാക്കളുടെയും പാവപ്പട്ടവരുടെയും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം പാര്‍ട്ടി തുടരും. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ഗുജറാത്ത് ഇന്നത്തെപ്പോലെ സമ്പന്നമായിരുന്നെന്നും ദോഷി അവകാശപ്പെട്ടു.

"ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം പടര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയാണ് സംസ്ഥാനത്തെ ശരിക്കും വികസിപ്പിച്ചതെങ്കില്‍ ഇത്തരം യാത്രകളുടെ അവശ്യമില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ തുറന്നു കാട്ടാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ആദിവാസി സമൂഹങ്ങള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് കോണ്‍ഗ്രസ് തുറന്നുകാണിക്കും". കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ 27 വര്‍ഷ പ്രചാരണത്തിന് ബുധനാഴ്ച്ച തുടക്കമായി.

"വന്ദേ ഗുജറാത്ത് വികാസ് യാത്രക്കായി സര്‍ക്കാര്‍ സ്‌കൂളുകള്‍ ദുരുപയോഗം ചെയ്തു. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ പഠിക്കുന്ന 6 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഉപന്യാസം എഴുതുകയും ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യണമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഗുജറാത്ത് വികാസ് യാത്ര വരുന്നതിന് മുമ്പ് ഓരോ ജില്ലാ ഓഫീസര്‍മാരോടും സ്‌കൂളുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് പ്രഭാത ഘോഷയാത്രകള്‍ നടത്താനും" സര്‍ക്കുലറില്‍ ഉള്ളതായി അദ്ദേഹം പറഞ്ഞു.


Story highlights: congress challenges bjp's 27 years with showcase of its own rule in gujarat

Next Story