Top

സ്‌കൂള്‍ ഹോസ്റ്റലില്‍ 12കാരന് ക്രൂര പീഡനം; സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി

സ്വകാര്യ സ്‌കൂളിന്റെ ചുമതലയിലുളള ഹോസ്റ്റലിലാണ് സംഭവം

21 Sep 2022 4:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌കൂള്‍ ഹോസ്റ്റലില്‍ 12കാരന് ക്രൂര പീഡനം; സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി
X

പത്തനംതിട്ട: തിരുവല്ലയിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര പീഡനം.സ്വകാര്യ സ്‌കൂളിന്റെ ചുമതലയിലുളള ഹോസ്റ്റലിലാണ് സംഭവം. 15 വയസ് പ്രായം ഉളള സീനിയര്‍ വിദ്യാര്‍ത്ഥികളാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഹോസ്റ്റലില്‍ ചേര്‍ന്നതിന് ശേഷം കുട്ടിയുടെ സ്വഭാവത്തില്‍ ധാരാളം മാറ്റങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ തിരക്കിയതിനെ തുടര്‍ന്നാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

15 വയസ് പ്രായം വരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളാണ് കുട്ടിയെ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭിഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. അമ്മയുടെ സഹോദരിയോടാണ് കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ കണ്ട് ചോദിച്ചപ്പോള്‍ വീണുപരിക്കേറ്റതാണെന്നാണ് കുട്ടി ആദ്യം പറഞ്ഞത്. എന്നാല്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഭീഷണിയെ തുടര്‍ന്നാണ് കുട്ടിയ്ക്ക് നുണ പറയേണ്ടിവന്നതെന്നും പരാതിയില്‍ പറയുന്നു. സിഡബ്ലുസിക്ക് പരാതി കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

STORY HIGHLIGHTS: 12-year old brutally molested in school hostel; Complaint against senior student

Next Story