Top

'എല്ലാ വിഭാ​ഗം ജനങ്ങളെയും ഒന്നിച്ചുകൊണ്ടുപോവാൻ ശ്രമിച്ച നേതാവ്'; അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

24 Sep 2021 12:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്ലാ വിഭാ​ഗം ജനങ്ങളെയും ഒന്നിച്ചുകൊണ്ടുപോവാൻ ശ്രമിച്ച നേതാവ്;  അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
X

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. കെ അബ്ദുൾ ഖാദർ മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടു പോവുക എന്ന രാഷ്ട്രീയ കാഴ്ചപ്പാടാണ് സാമൂഹ്യ ഇടപെടലുകളിൽ അബ്ദുൽ ഖാദർ മൗലവി ഉയർത്തിപ്പിടിച്ചത്. അത് അദ്ദേഹത്തെ കണ്ണൂർ മേഖലയിൽ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സ്വീകാര്യനായ പൊതുപ്രവർത്തകനാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

യുഡിഎഫ് കണ്ണൂർ ജില്ലാ കൺവീന‍റായിരുന്നു വി. കെ അബ്ദുൾ ഖാദർ മൗലവി. കണ്ണൂർ ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാനും നാല് പതിറ്റാണ്ടായി ഭാരവാഹിത്വത്തിൽ ഉള്ള നേതാവുമാണ്. ദീർഘകാലം കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.

Popular Stories

    Next Story