Top

'നാടിന്റെ നന്മയ്ക്കായി ആത്മാർത്ഥ സേവനം ചെയ്യാൻ കഴിയട്ടെ'; സിവില്‍ സർവ്വീസില്‍ മികച്ച നേട്ടം കെെവരിച്ച മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ആശംസ

കേരളത്തിൽ നിന്നും ഏറ്റവും ഉയർന്ന റാങ്ക് നേടിയ കെ. മീരയെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

24 Sep 2021 4:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാടിന്റെ നന്മയ്ക്കായി ആത്മാർത്ഥ സേവനം ചെയ്യാൻ കഴിയട്ടെ; സിവില്‍ സർവ്വീസില്‍ മികച്ച നേട്ടം കെെവരിച്ച മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ആശംസ
X

സിവില്‍ സര്‍വ്വീസില്‍ നേട്ടം കെെവരിച്ച മലയാളികള്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് കേരളത്തിൽ നിന്നുള്ള മത്സരാർത്ഥികൾ കരസ്ഥമാക്കിയത്. ആദ്യ നൂറു റാങ്കുകളിൽ പത്തിലേറെ മലയാളികൾ ഉണ്ടെന്നത് അതീവ സന്തോഷകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കെ. മീര (6-ാം റാങ്ക്), മിഥുന്‍ പ്രേംരാജ് (12-ാം റാങ്ക്), കരീഷ്മ നായർ (14-ാം റാങ്ക്), അപര്‍ണ രമേഷ് (35-ാം റാങ്ക്) എന്നിവർ മികച്ച പ്രകടനത്തിലൂടെ നാടിന് അഭിമാനമായി. കേരളത്തിൽ നിന്നും ഏറ്റവും ഉയർന്ന റാങ്ക് നേടിയ കെ. മീരയെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പരീക്ഷയിൽ വിജയം നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. നാടിൻ്റെ നന്മയ്ക്കായി ആത്മാർത്ഥമായി സേവനം ചെയ്യാൻ ഏവർക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. എല്ലാവർക്കും ആശംസകൾ നേരുന്നവെന്നും അദ്ദേഹം പറഞ്ഞു.

സിവില്‍ സര്‍വ്വീസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചതില്‍ 836 പേരാണ് മെയിന്‍സില്‍ യോഗ്യത നേടിയത്. ശുഭം കുമാർ, ജാഗൃതി അവസ്തി, അങ്കിത ജെയിൻ എന്നിവരാണ് ഒന്നും രണ്ടും മൂന്നും റാങ്കുകാർ.

Popular Stories

    Next Story